ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news സേഫ്റ്റി യും വിലയും കൂട്ടി എക്സ്ട്രെയിം 160 ആർ
Bike news

സേഫ്റ്റി യും വിലയും കൂട്ടി എക്സ്ട്രെയിം 160 ആർ

4വി 2024 എഡിഷൻ അവതരിപ്പിച്ചു

സേഫ്റ്റി യും വിലയും കൂട്ടി എക്സ്ട്രെയിം 160 ആർ
സേഫ്റ്റി യും വിലയും കൂട്ടി എക്സ്ട്രെയിം 160 ആർ

വലിയ മാറ്റങ്ങളുമായി 2024 ഹീറോ എക്സ്ട്രെയിം 160 ആർ. കഴിഞ്ഞ ദിവസങ്ങളിൽ ടീസർ പുറത്ത് വിട്ടിരുന്നു. അന്ന് സേഫ്റ്റി ക്ക് മുൻതൂക്കം നൽകിയാണ് എത്തിയത് എങ്കിൽ. ഇപ്പോൾ വിലയിലും വൻവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

ആദ്യം മാറ്റങ്ങളുടെ ലിസ്റ്റ് നോക്കിയാൽ

  • സിംഗിളിൽ നിന്ന് ഡ്യൂവൽ ചാനൽ എ ബി എസ്,
  • അപ്രതീക്ഷിതമായ ബ്രേക്കിംങ്ങിലെ അപകടം ഒഴിവാക്കാനായി പാനിക് ബ്രേക്ക് അലേർട്ട്.
  • ഡിസൈനിൽ പുതിയ – സിംഗിൾ പീസ് സീറ്റ്, ടൈൽ ലാംപ്.
  • ഡ്രാഗ് റൈസ് ടൈമർ
  • ഒപ്പം പുതിയ ബ്രൗൺ നിറം

എന്നിങ്ങനെ നീളുന്നു സേഫ്റ്റി ,ഡിസൈൻ എന്നിവിടങ്ങളിൽ വന്ന മാറ്റങ്ങളുടെ ലിസ്റ്റ്. എന്നാൽ വില കുറച്ചു കട്ടിയാണ്. ഇതിനൊക്കെ കൂടി 11,200 രൂപ കൂടി. 138,500/- രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില –

പുതിയ പൾസർ എൻ 160 അവതരിപ്പിച്ചു. യൂ എസ് ഡി ഫോർക്ക്, ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി,
പുതിയ പൾസർ എൻ 160 അവതരിപ്പിച്ചു. യൂ എസ് ഡി ഫോർക്ക്, ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി,

വരുന്നത്. എന്താണ് ഇത്രയും വില കൂടിയിരിക്കുന്നത് എന്ന് നോക്കിയാൽ. ആദ്യം മൂന്ന് വാരിയൻറ്റുകളിലാണ് എക്സ്ട്രെയിം 160 ആറിൻറെ വില ആരംഭിക്കുന്നത്. വാരിയൻറ്റുകൾ എല്ലാം വെട്ടികൂട്ടിയപ്പോളാണ് –

ഈ വൻവില വർദ്ധനക്ക് എത്തുന്നത്. ഇനി എതിരാളികളുടെ വില നോക്കിയാൽ ആർ ട്ടി ആർ 160 4 വിയുടെ വില ആരംഭിക്കുന്നത്. 1.24 മുതൽ 1.38 ലക്ഷം രൂപ വരെയാണ്. എൻ 160 ക്ക് 1.33 ലക്ഷവും –

എൻ എസ് 160 ക്ക് 1.46 ലക്ഷവുമാണ് ഡൽഹിയിലെ എക്സ് ഷോറൂം വിലയായി വരുന്നത്. ടോപ് വാരിയൻറ്റിന് ഡിമാൻഡ് കൂടിയതിനാൽ ആകാം ഈ മാറ്റം വരുത്തിയിരിക്കുന്നത്. വില കുറവുള്ള എക്സ്ട്രെയിം 160

ആണ് നോക്കുന്നത് എങ്കിൽ 2 വിയിലേക്ക് പോകാം. എന്തായാലും അവിയൽ പരുവത്തിൽ വന്ന എക്സ്ട്രെയിം 160 ആർ 4 വി മാർക്കറ്റ് പിടിച്ചടക്കുമോ എന്ന് കാത്തിരുന്ന് കാണാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...