ബജാജ് പൾസർ നിരയുടെ പുതിയ മുഖമാണ് എൻ സീരീസ്. അതുകൊണ്ട് തന്നെ എൻ എസിൽ എത്താത്ത പല ഫീച്ചേഴ്സും ആദ്യം എത്തുന്നത് എൻ സീരീസിലാണ്. അത് 2024 എൻ 250 യുടെ അപ്‌ഡേഷൻ കണ്ടപ്പോൾ –
തന്നെ മനസ്സിലായതാണല്ലോ. അതെ വഴി തന്നെയാണ് എൻ 160 യും ഇപ്പോൾ എത്തിയിരിക്കുന്നത്. 2024 എഡിഷൻ എത്തിയപ്പോൾ, യൂ എസ് ഡി ഫോർക്ക് ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി, എൽ സി ഡി മീറ്റർ കൺസോൾ എന്നിവക്കൊപ്പം.

എൻ എസിൽ അവതരിപ്പിക്കാത്ത എ ബി എസ് മോഡ് കൂടി പുത്തൻ എൻ 160 യിൽ എത്തിയിട്ടുണ്ട്. റോഡ്, റൈൻ, ഓഫ് റോഡ് എന്നിങ്ങനെ മൂന്ന് മോഡുകളാണ് ഇവനുള്ളത്. പുതിയ വാരിയൻറ്റായി എത്തുന്ന ഇവന് –
ഡ്യൂവൽ ചാനൽ എ ബി എസ് മോഡിനെക്കാളും 7,000/- രൂപ കൂടി 1.4 ലക്ഷം രൂപയാണ് ഡൽഹിയിലെ ഇപ്പോഴത്തെ എക്സ് ഷോറൂം വില വരുന്നത്. ഫീച്ചേഴ്‌സിൽ ഇപ്പോൾ ചെറിയ മുൻതൂക്കം എൻ 160 ക്ക് –
ആണെങ്കിലും. പെർഫോമൻസിലും വിലയിലും മുന്നിൽ നില്കുന്നത് എൻ എസ് തന്നെ. 2 വാൽവ്, 164 സിസി, ഓയിൽ കൂൾഡ് എൻജിനാണ് എൻ 160 യിൽ കരുത്ത് വരുന്നത് 16 പി എസ്. എന്നാൽ എൻ എസ് 160 യിൽ –
ആക്കട്ടെ 4 വാൽവ്, 160 സിസി എൻജിൻ ഉല്പാദിപ്പിക്കുന്നത് 17 പി എസ് ആണ്. വില വരുന്നത് 1.46 ലക്ഷവും.
Leave a comment