ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home International bike news ഏറോസ്‌ 155 പുതിയ ഫ്രീക്ക് നിറങ്ങൾ
International bike news

ഏറോസ്‌ 155 പുതിയ ഫ്രീക്ക് നിറങ്ങൾ

വിലകേട്ടാൽ നിങ്ങൾ ഞെട്ടും

yamaha aerox 155 gets new color

ഇന്ത്യയിൽ യമഹ കൊണ്ട് വന്ന് ഞെട്ടിച്ച മോഡലാണ് ഏറോസ്‌ 155. ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമായ ആർ 15 ൻറെ എഞ്ചിനുമായി ഒരു സ്കൂട്ടർ അതും മികച്ച വിലക്ക് എത്തിയതോടെ മികച്ച പ്രതികരണം കിട്ടി മുന്നേറുമ്പോൾ പുതിയ നിറങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്, ബൈക്ക് പ്രേമികളുടെ ഇഷ്ട്ട രാജ്യങ്ങളിൽ ഒന്നായ ഇന്തോനേഷ്യയിലാണ് സംഭവം. ഇന്ത്യയിൽ എം ട്ടി 15 ലഭ്യമാകുന്ന തരം കുറച്ച് ഫ്രീക്ക് നിറങ്ങളാണ് ഏറോസിൻറെ നിരയിൽ പുതുതായി എത്തുന്നത്.

സൈബർ ബ്ലൂ എന്ന പേരിൽ ചുവപ്പ് അലോയുമായി, പീകോക്ക് ബ്ലൂവിനോട് സാമ്യമുള്ള നിറത്തിനൊപ്പം ഒരാൾ എത്തുമ്പോൾ രണ്ടാമത്തെ നിറം ഫ്ലൂറസെന്റ് ബ്ലൂ, ഗ്രീൻ നിറത്തിനൊപ്പമാണ്. മുന്നിലെ അലോയ് വീലിൽ നീല നിറവും പിൻ അലോയ്ക്ക് ഫ്ലുറസെൻറ് ഗ്രീൻ നിറത്തിലുമാണ് നൽകിയിരിക്കുന്നത്. ഇവക്കൊപ്പം വേറെ ആറു നിറങ്ങൾ കൂടി ഇന്തോനേഷ്യയിൽ ഏറോസിൻറെ പക്കലുണ്ട്.

ഇന്ത്യയിൽ പുതിയ നിറങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും ഭാവിയിൽ പുതിയ നിറങ്ങൾ എത്താൻ വളരെ സാധ്യതയുണ്ട്. അതിന് പ്രധാന കാരണം ബ്ലൂ, ബ്ലാക്ക്, മോട്ടോ ജി പി നിറങ്ങൾക്കൊപ്പം വെർമില്ലിയൺ എന്ന നിറമാണ് ഇന്ത്യയിൽ ഏറ്റവും ഡിമാൻഡ് എന്നതാണ്.

എന്നാൽ ഇൻഡോനേഷ്യയിലെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. രണ്ടു കോടി എഴുപത് ലക്ഷം ഇന്തോനേഷ്യൻ റൂപിയയാണ് ഇവൻറെ അവിടത്തെ വില. ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 1.41 ലക്ഷം രൂപയും. എന്നാൽ വിലയുടെ വ്യത്യാസം ഇന്തോനേഷ്യൻ ഇന്ത്യൻ മോഡലുകൾ തമ്മിൽ ഇല്ല.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ആഫ്രിക്ക ട്വിൻ സൂപ്പർ ലൈറ്റ്

ചൈനക്കാർ എവിടെ നല്ല ഡിസൈൻ കണ്ടാലും. തങ്ങളുടെ മോഡലുകൾക്ക് കൊടുക്കുന്നത് പതിവാണ്. അതുപോലെ ഒരു ഐറ്റം...

സിഎഫ് മോട്ടോ ലൈറ്റ് അവതരിപ്പിച്ചു

കാറുകളിൽ ബേസ് വാരിയൻറ്റ് എന്നത് പോലെ. ബൈക്കുകളിലും ആ ട്രെൻഡ് കൊണ്ടുവരുകയാണ് സിഎഫ് മോട്ടോ. അതിനായി...

യമഹ എയ്റോസ് ആൽഫ ആയി

ഇന്ത്യയിലെ എൻട്രി ലെവൽ പ്രീമിയം സ്കൂട്ടറായ യമഹ എയ്റോസ് ൻറെ 2025 വേർഷൻ അവതരിപ്പിച്ചു. ഇന്റർനാഷണൽ...

മാർക്കോ ഫ്രം ചൈന

ചൈനക്കാർ ഇപ്പോൾ വേറെ മൂഡിലാണ്. ഡിസൈൻ, ടെക്നോളജി എന്നിവയിൽ വളരെ പിന്നിലായ ചൈനീസ് ബൈക്ക് ബ്രാൻഡുകൾ....