ഇന്ത്യയിൽ യമഹ കൊണ്ട് വന്ന് ഞെട്ടിച്ച മോഡലാണ് ഏറോസ് 155. ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമായ ആർ 15 ൻറെ എഞ്ചിനുമായി ഒരു സ്കൂട്ടർ അതും മികച്ച വിലക്ക് എത്തിയതോടെ മികച്ച പ്രതികരണം കിട്ടി മുന്നേറുമ്പോൾ പുതിയ നിറങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്, ബൈക്ക് പ്രേമികളുടെ ഇഷ്ട്ട രാജ്യങ്ങളിൽ ഒന്നായ ഇന്തോനേഷ്യയിലാണ് സംഭവം. ഇന്ത്യയിൽ എം ട്ടി 15 ലഭ്യമാകുന്ന തരം കുറച്ച് ഫ്രീക്ക് നിറങ്ങളാണ് ഏറോസിൻറെ നിരയിൽ പുതുതായി എത്തുന്നത്.
സൈബർ ബ്ലൂ എന്ന പേരിൽ ചുവപ്പ് അലോയുമായി, പീകോക്ക് ബ്ലൂവിനോട് സാമ്യമുള്ള നിറത്തിനൊപ്പം ഒരാൾ എത്തുമ്പോൾ രണ്ടാമത്തെ നിറം ഫ്ലൂറസെന്റ് ബ്ലൂ, ഗ്രീൻ നിറത്തിനൊപ്പമാണ്. മുന്നിലെ അലോയ് വീലിൽ നീല നിറവും പിൻ അലോയ്ക്ക് ഫ്ലുറസെൻറ് ഗ്രീൻ നിറത്തിലുമാണ് നൽകിയിരിക്കുന്നത്. ഇവക്കൊപ്പം വേറെ ആറു നിറങ്ങൾ കൂടി ഇന്തോനേഷ്യയിൽ ഏറോസിൻറെ പക്കലുണ്ട്.
ഇന്ത്യയിൽ പുതിയ നിറങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും ഭാവിയിൽ പുതിയ നിറങ്ങൾ എത്താൻ വളരെ സാധ്യതയുണ്ട്. അതിന് പ്രധാന കാരണം ബ്ലൂ, ബ്ലാക്ക്, മോട്ടോ ജി പി നിറങ്ങൾക്കൊപ്പം വെർമില്ലിയൺ എന്ന നിറമാണ് ഇന്ത്യയിൽ ഏറ്റവും ഡിമാൻഡ് എന്നതാണ്.
എന്നാൽ ഇൻഡോനേഷ്യയിലെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. രണ്ടു കോടി എഴുപത് ലക്ഷം ഇന്തോനേഷ്യൻ റൂപിയയാണ് ഇവൻറെ അവിടത്തെ വില. ഇന്ത്യൻ രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 1.41 ലക്ഷം രൂപയും. എന്നാൽ വിലയുടെ വ്യത്യാസം ഇന്തോനേഷ്യൻ ഇന്ത്യൻ മോഡലുകൾ തമ്മിൽ ഇല്ല.
Leave a comment