ഇന്ത്യയിൽ കാറുകളിൽ മാരുതി പോലെയാണ് ഇരുചക്ര വിപണിയിൽ ഹീറോ. പകുതിക്കടുപ്പിച്ചു വില്പന നടത്തുന്നത് ഇവരാണ്. ഇത്ര വലിയ സിംഹാസനത്തിലാണ് ഇരിപ്പെങ്കിലും ഹീറോയെ ഉറക്കം കെടുത്തുന്ന ഒരു സ്വപ്നമുണ്ട് എൻട്രി ലെവൽ പ്രീമിയം സെഗ്മെൻറ്. അവിടെ 7 ശതമാനത്തിന് താഴെയാണ് ഹീറോയുടെ വില്പന. എന്നാൽ ഇനിയും വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഹീറോ പുതിയ മോഡലുകളുടെ പണിപ്പുരയിലാണ് എന്ന് നമ്മൾ കുറച്ചു നാളുകൾക്ക് മുൻപ് കണ്ടതാണല്ലോ.
ഇന്ത്യയിലെ പുതിയ ട്രെൻഡ് അനുസരിച്ച് ഒരു എ ഡി വി യും ഒരു സ്പോർട്സ് ബൈക്കുമാണ് അണിയറയിൽ ഒരുങ്ങുന്നത് രണ്ടു പേരുടേയും എൻജിൻ വ്യത്യസ്‍തമാണ് എന്ന് വാർത്തകൾ ഉണ്ടെങ്കിലും രണ്ടും ലിക്വിഡ് കൂൾഡ് എൻജിനാണ് എന്നുള്ളതിൽ സംശയമില്ല. ഇപ്പോഴിതാ തങ്ങളുടെ പുതിയ താരങ്ങളുടെ ലോഞ്ച് ടൈം ലൈൻ അറിയിച്ചിരിക്കുകയാണ് ഹീറോ. 2022 അവസാനത്തിൽ നിൽക്കേ 2024 പകുതിയോടെ മാത്രമേ ആദ്യ പ്രീമിയം ബൈക്കുകൾ വിപണിയിൽ എത്തുകയുള്ളൂ. എന്നാൽ വരുന്ന മോഡലുകളുടെ വിജയമനുസരിച്ച് ഓരോ വർഷവും പുതിയ പ്രീമിയം മോഡലുകൾ വരുമെന്നും ഹീറോയുടെ അടുത്ത വൃത്തങ്ങൾ പറയുന്നുണ്ട്.
ഇതിനൊപ്പം ഹാർലിയുടെ ഇന്ത്യയിലെ പങ്കാളി കൂടിയായ ഹീറോയും ചേർന്ന് ഒരു സൂപ്പർ പ്രീമിയം റേഞ്ച് ഒരുക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a comment