ഇന്റർനാഷണൽ മാർക്കറ്റിൽ യൂറോ 5 എത്തിയതോടെ പിൻവാങ്ങിയ ഡ്യൂക്ക് 790 വീണ്ടും വിപണിയിൽ എത്തുകയാണ്. രൂപത്തിൽ പഴയ സ്കെൽപ്പലിന് വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. ഗ്രാഫിക്സ് മാറ്റി നിർത്തിയാൽ യൂറോ 4 ഉം 5 ഉം ഒരമ്മ പെറ്റ അളിയന്മാരണേന്നെ പറയൂ. എന്നാൽ കരുത്തിൻറെ കാര്യത്തിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട് താനും. യൂറോപ്പിൽ വലിയ മത്സരം നടക്കുന്ന എ 2 ലൈസൻസുക്കാരെ ലക്ഷ്യമിട്ട് എത്തുന്ന മോഡൽ 95 പി എസ് കരുത്താണ് പുറത്തെടുക്കുന്നത് എന്നാൽ ബാക്കി ഡ്യൂക്ക് 790 എത്തുന്ന മാർക്കറ്റിൽ 105 പി എസ് എൻജിനുമായാണ് എത്തുന്നത്. എന്നാൽ ടോർക്കിൽ വ്യത്യാസമില്ല 87 എൻ എം തന്നെ.
ഇന്ത്യയിലെ നിറങ്ങൾ ഇന്റർനാഷണൽ മാർക്കറ്റിൽ
ഇതിനൊപ്പം 125, 390 മോഡലുകളുടെ പുതിയ നിറവും യൂറോപ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഈ അടുത്ത് ലഭിച്ച അതെ നിറങ്ങൾ തന്നെയാണ് കെ ട്ടി എം – ആർ സി, ഡ്യൂക്ക് – 125, 390 എന്നിവർക്ക് നൽകിയിരിക്കുന്നത്. ഇതിനൊപ്പം ഇന്ത്യയിൽ എത്താൻ ഒരു സാധ്യതയുമില്ലാത ഡ്യൂക്ക് 890 ക്കും പുതിയ നിറങ്ങൾ കെ ട്ടി എം അവതരിപ്പിച്ചു.
മത്‌സരം മുറുകുമ്പോൾ
ഇപ്പോൾ കെ ട്ടി എം ലോഞ്ച് മാലയുടെ ആദ്യ ക്വാർട്ടർ മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. രണ്ടാം ദിവസം ലൗഞ്ചിൻറെ കാര്യം ഏകദേശ തീരുമാനം ആയിട്ടുണ്ടെങ്കിലും മൂന്നും നാലും കുറച്ചു കൂടി കളി ടൈറ്റ് ആകുകയാണ് ഇന്നത്തെ ലൗഞ്ചിലൂടെ കെ ട്ടി എം ചെയ്‌തിരിക്കുന്നത്.
Leave a comment