ഇലക്ട്രിക് വിപണിയിലേക്ക് ചില കാര്യങ്ങൾ കാരണം 2027 ഓടെ മാത്രം എത്തുകയുള്ളു എന്ന് പറഞ്ഞ റോയൽ എൻഫീൽഡ്. ഇലക്ട്രിക്ക് വിപണിയിലും ഒരു കൺസെപ്റ്റുകളുമായി വരും മാസങ്ങളിൽ എത്താൻ ഒരുങ്ങുകയാണ്. അതിനായി ഒരുക്കിയ കൺസെപ്റ്റ് മോഡലിൻറെ ചില ഭാഗങ്ങൾ ചാരകണ്ണിൽപ്പെട്ടിട്ടുണ്ട്.
എന്നും ഇപ്പോഴും പഴമയുടെ തോഴനാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ പാരമ്പര്യം കൈവിടാതെയാണ് ഇലക്ട്രിക്ക് യുഗത്തിലേക്കും കടക്കുന്നത്. ഇലക്ട്രിക്ക് 01 എന്ന് പേരിട്ടിട്ടുള്ള കൺസെപ്റ്റിന് റോയൽ എൻഫീൽഡ് മോഡലുകളിൽ ഇതുവരെ കണ്ടുവന്നിരിക്കുന്നതും ഇലക്ട്രിക്കിലേക്ക് എത്തുമ്പോളും കൈമോശം വരാതെ റൌണ്ട് ഹെഡ്‍ലൈറ്റ് കൂടെയുണ്ട്. ഇന്ധന ടാങ്കിൻറെ ആവശ്യം ഇല്ലെങ്കിലും കുറച്ചു തടി കുറച്ചാണ് എത്തുന്നത്. ഫ്യൂൽ ക്യാപ് മാറി ഇനി ഇലക്ട്രിക്ക് ഒഴുക്കുന്ന സോക്കറ്റ് ആയിരിക്കും അവിടെ വരുന്നത്. ഒപ്പം അലോയ് വീലോട് കൂടിയ ടയറും കഴിഞ്ഞ് എത്തുന്നതാണ് കൺസെപ്റ്റിലെ മെയിൻ ഹൈലൈറ്റിലേക്കാണ്.
ബൈക്കുകളിൽ 1928 ൽ റോയൽ എൻഫീൽഡ് ഉപയോഗിച്ചിരുന്ന ഗിർഡർ ഫോർക്ക് സസ്പെൻഷൻ നമ്മൾ കെ എക്സ് കൺസെപ്റ്റിൽ കണ്ടതാണല്ലോ അതും പുത്തൻ കൺസെപ്റ്റ് ഇലക്ട്രിക്ക് 01 ലും റോയൽ എൻഫീൽഡ് അവതരിപ്പിച്ചിട്ടുണ്ട്. പ്രൊഡക്ഷൻ ബൈക്കിൽ ഈ ഫാൻസി ഐറ്റം ഉണ്ടാകാൻ സാധ്യതയില്ല.
ഇവനെ ഇപ്പോൾ വിളിക്കുന്നത് ക്യു എഫ് ഡി കൺസെപ്റ്റ് സ്റ്റേജിലാണ്. ഇവൻറെ പ്രധാന ലക്‌ഷ്യം ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അറിയലാണ്. ആ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രൊഡക്ഷൻ മോഡലിലേക്ക് കടക്കുക. അപ്പോഴാണ് ബാറ്ററി, മോട്ടോർ തുടങ്ങിയവരുടെ ഡീറ്റെയിൽസ് പുറത്ത് വിടുന്നത്. ഒപ്പം ഇപ്പോഴുള്ള പെട്രോൾ മോഡലുകളെ പോലെ ദീർഘദൂരത്തെ പരീക്ഷണ നിരീക്ഷങ്ങൾ കഴിഞ്ഞാകും ഇവൻ റോഡിൽ എത്തുന്നത്.
Leave a comment