ഇന്ത്യയിൽ എൻട്രി ലെവൽ പെർഫോമൻസ് ബൈക്കുകൾക്ക് വരെ. യൂ എസ് ഡി ഫോർക്ക് കൊടുക്കുന്ന കാലമാണ്. വൈകി ആണെങ്കിലും അപ്പാച്ചെ ആർടിആർ 200 4 വി യിലും എത്തി ആ മാറ്റത്തിൻറെ കാറ്റ്.
എന്നാൽ ആദ്യ തലമുറ മുതൽ കണ്ടുവന്നിരുന്ന ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ. ഇവിടം മുതൽ ഉണ്ടാകില്ല . നൊസ്റ്റു മിസ്സ്. പകരം സിംഗിൾ പീസ് ഹാൻഡിലെ ബാർ ആണ്.
ഭാരം കുറക്കുന്നതിനായി ഹൈഡ്രോഫോമേഡ് ഹാൻഡിൽബാർ ആണ് ഉപയോഗിച്ചിരിക്കുന്നത്. റേസിംഗ് ഡി എൻ എ ആണല്ലോ. മറ്റ് മോഡലുകളെ പോലെ കരുത്ത് ചോരാതെ ഓ ബി ഡി 2 ബി എൻജിൻ എത്തിയിട്ടുണ്ട്.
20.51എച്ച് പി കരുത്തും, 17.25 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. നിറങ്ങളിൽ മേറ്റ് ബ്ലാക്ക്, ഗ്ലോസി ബ്ലാക്ക് , പെർൾ വൈറ്റ് , എന്നിങ്ങനെ 3 നിറങ്ങൾ. യൂഎസ്ഡി വാരിയൻറ്റിന് എത്തിയിട്ടുണ്ട്.
ഒപ്പം പഴയ 3 നിറങ്ങൾ നിലനിർത്തിയിട്ടുമുണ്ട് ആ നിറങ്ങളിൽ ടെലിസ്കോപിക് തന്നെയാണ് . ഇനി കേരളത്തിലെ അപ്പാച്ചെ ആർടിആർ 200 ൻറെ ഓൺ റോഡ് വില നോക്കിയാൽ
യൂ എസ് ഡി ഫോർക്ക് | 191,764/- |
ടെലിസ്കോപിക് | 185,023/- |
ഇതിനൊപ്പം ഫീച്ചേഴ്‌സ് ലിസ്റ്റിൽ ഒരു കുറവുമില്ല. 200 സിസി യിൽ ഫീച്ചേഴ്സിൻറെ കാര്യത്തിൽ ആളൊരു പരിഷ്കാരി ആണല്ലോ.
- ക്ലാസ് ലീഡിങ് സ്മാർട്ട് എക്സ് കണക്കറ്റ് ടെക്നോളജി
- 3 റൈഡിങ് മോഡ്
- അഡ്ജസ്റ്റബിൾ ഷോവ സസ്പെൻഷൻ
- അഡ്ജസ്റ്റബിൾ ബ്രേക്ക്, ക്ലച്ച് – ലിവർ
- ഫെതർ ട്ടച്ച് സ്റ്റാർട്ട്
- ജി ടി ടി …
Leave a comment