എല്ലാ സെഗ്‌മെന്റിലും ആദ്യം കാണുന്ന മോഡലാണ് നേക്കഡ്. എന്നാൽ ബെനെല്ലിയുടെ നിരയിൽ നേക്കഡ് മോഡലുക്കളുടെ സാന്നിദ്യം വളരെ കുറവാണ്. എന്നാൽ ആ കുറവ് മാറ്റാൻ ഒരുങ്ങുകയാണ് ബെനെല്ലി തങ്ങളുടെ പുത്തുതായി എത്തുന്ന ടൊർണാഡോ നേക്കഡ് ട്വിൻ 500 ലൂടെ. ഒപ്പം ഇനി വരുന്ന മോഡലുകൾക്കെല്ലാം ഒരു ടൊർണാഡോ നേക്കഡ് ട്വിൻ എഫക്റ്റ് പ്രതീഷിക്കാവുന്നതാണ്.
ടൊർണാഡോ 500 ന് വന്നിരിക്കുന്ന പ്രധാന മാറ്റം മുന്നിൽ നിന്ന് തുടങ്ങിയാൽ ഭാവിയിൽ നിന്ന് എത്തിയ ബൈക്കിൻറെ മുഖ ഭാവമാണ്. ഒന്നിന് മുകളിൽ ഒന്നായി നിൽക്കുന്ന ഹെഡ്‍ലൈറ്റ് സുസൂക്കിയുടെ ഏറ്റവും പുതിയ ഡിസൈനുമായി ചേർന്ന് നിൽകുമ്പോൾ ട്ടി ഷൈപ്പുള്ള ഡി ആർ എൽ ബെനെല്ലിക്ക് മാത്രം അവകാശപ്പെട്ടതാണ്. ടാങ്ക് ഷോൾഡർ, തടിച്ച 14 ലിറ്റർ ഇന്ധനടാങ്ക്, സ്പ്ലിറ്റ് സീറ്റ്, അണ്ടർ ബെല്ലി എക്സ്ഹൌസ്റ്റ് എന്നിവ റീഡിസൈൻ ചെയ്തിട്ടുണ്ട്. ഒപ്പം പിൻവശം പരമാവധി സൂപ്പർ താരങ്ങളോട് ചേർന്ന് നിൽക്കുന്ന മിനിമലിസ്റ്റിക് രീതിയിലാണ്.
500 സിസി നിര മോഡൽ ആയതിനാൽ ബാക്കി സ്പെക്കുക്കൾ എല്ലാം നമ്മളുടെ ബെനെല്ലിയുടെ മറ്റ് മോഡലുകളിൽ കണ്ടത് പോലെ തന്നെ. 47.6 എച്ച് പി കരുത്ത് പകരുന്ന 500 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ് ഹൃദയം ടോർക് 46 എൻ എം.സ്ലിപ്പർ ക്ലച്ചോട് കൂടിയ 6 സ്പീഡ് ട്രാൻസ്മിഷൻ കരുത്ത് റോഡിൽ എത്തിക്കുന്നത് 120 , 160 സെക്ഷൻ ടയർ വഴിയാണ്. സസ്പെൻഷൻ വിഭാഗത്തിൽ 50 എം എം മുൻ ടെലിസ്കോപിക് ഫോർക്കും പിന്നിൽ മോണോ സസ്പെൻഷനും നൽകിയപ്പോൾ, 320 എം എം ഡ്യൂവൽ ഡിസ്ക് ബ്രേക്കും 260 എൻ എം സിംഗിൾ ഡിസ്ക് ബ്രേക്കുമാണ് വന്നിരിക്കുന്നത്. ഇതിനൊപ്പം കാലത്തിൻറെ മാറ്റങ്ങളിൽ ഒന്നായ ട്ടി എഫ് ട്ടി ഡിസ്‌പ്ലേയും ബ്ലൂ ട്ടുത്ത് കണക്ട്വിറ്റിയും ബെനെല്ലി ഇവന് നൽകിയിട്ടുണ്ട്.
അടുത്ത വർഷം പകുതിയോടെ യൂറോപ്പിൽ എത്തുന്ന ഇവന് അടുത്ത വർഷം തന്നെ ഇന്ത്യയിൽ എത്തുമെന്ന് പ്രതീഷിക്കുന്നത്.
Leave a comment