റോയൽ എൻഫീൽഡ് സ്ഥിരം ശൈലി വിട്ട് മാറ്റി കളിച്ച കളിയാണ് ഹണ്ടർ 350. ഹൈറ്റ് കുറഞ്ഞവർക്കും ഭാരം കൂടിയവർക്കും വേണ്ടി അവതരിപ്പിച്ച മോഡൽ വലിയൊരു കാത്തിരിപ്പിന് ഒടുവിൽ കുറഞ്ഞ വിലയും അധിക ഫീച്ചേഴ്‌സുമായാണ് വിപണിയിൽ എത്തിയിരിക്കുന്നത്. റോയൽ എൻഫീൽഡ് ഒരു വികാരമായ ഇന്ത്യയിൽ ആ തന്ത്രം ശരിക്കും ഫലിച്ചു കണ്ടു എന്നാണ് വില്പനയുടെ ചാർട്ട് മനസ്സിലാക്കിത്തരുന്നത്.
ആദ്യമാസം രാജാവായ ക്ലാസ്സിക് 350 യെ വരെ വിറപ്പിച്ച ഹണ്ടർ രണ്ടാം മാസത്തിൽ ക്ലാസ്സിക് 350 യുടെ തൊട്ട് താഴെ ഇടം പിടിച്ചു. മൂന്നാം മാസത്തിലും വില്പനയിൽ കുറവുണ്ടെങ്കിലും രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്ന ഹണ്ടർ. മൂന്ന് മാസം കൊണ്ട് 50,000 യൂണിറ്റ് എന്ന അസൂയപ്പെടുത്തുന്ന നിലയിലേക്ക് വളർന്നിരിക്കുക്കയാണ്.
ഒപ്പം ഒക്ടോബർ മാസത്തിലെ റോയൽ എൻഫീൽഡ് ഫാമിലിയുടെ ആകെ വില്പന നോക്കാം. ആകെ വിപണി നോക്കിയാൽ എല്ലാവരും സെപ്തംബറിൽ നിന്ന് ഒക്ടോബറിൽ വീണപ്പോൾ പിടിച്ച് നിന്നത് എൻഫീൽഡ് മാത്രമാണ്. അതിന് വലിയൊരു കാര്യം ബാക്കിയുള്ളവർ എല്ലാം വില്പനയിൽ വലിയ ഇടിവ് നേരിടാതെ നിന്നതും ഹണ്ടറിന് കിട്ടുന്ന വൻ വരവേൽപ്പുമാണ്.
2022 ഒക്ടോബർ മാസത്തെ റോയൽ എൻഫീൽഡ് വില്പന
മോഡൽസ് | ഒക്ടോ. 2022 | സെപ്റ്റം. 2022 | വ്യത്യാസം | % |
ക്ലാസ്സിക് 350 | 31,791 | 27,571 | 4,220 | 15 |
ഹണ്ടർ 350 | 15,445 | 17,118 | -1,673 | -10 |
ബുള്ളറ്റ് ഇലക്ട്ര | 4,575 | 4,174 | 401 | 10 |
ബുള്ളറ്റ് 350 | 8,755 | 8,755 | – | 0 |
മിറ്റിയോർ 350 | 10,353 | 10,840 | -487 | -4 |
ഹിമാലയൻ | 3,751 | 3,478 | 273 | 8 |
650 ട്വിൻസ് | 1,858 | 1,710 | 148 | 9 |
ആകെ | 76,528 | 73,646 | 2,882 | 4 |
Leave a comment