ഇന്ത്യയിൽ 400 – 500 സിസി റോഡ്സ്റ്റർ നിരയിൽ വലിയ മത്സരമാണ് നടക്കുന്നത്. ട്രയംഫ് സ്പീഡ് 400, ഹീറോ മാവ്റിക്ക്, എക്സ് 440 എന്നിങ്ങനെ മോട്ടോർസൈക്കിളുകളുടെ ഒഴുക്കാണ് ഇപ്പോൾ. ആ നിരയിലേക്ക് എന്ഫീല്ഡ്
കൂടി എത്തുകയാണ്. ഇവരോടൊപ്പം നിൽക്കാനുള്ള എല്ലാ സാധന സമഗരികളും ഒരുക്കിയാണ് റോയൽ എൻഫീൽഡ് ഇവനെ കളത്തിൽ ഇറക്കുന്നത്. എന്തൊക്കെയാണ് ഹൈലൈറ്റുകൾ എന്ന് നോക്കാം.
എന്ഫീല്ഡ് ഡിസൈനിലെ പുതിയ ഡി എൻ എ
- ആദ്യം ഡിസൈനിൽ നിന്ന് തുടങ്ങിയാൽ മോഡേൺ ഡിസൈൻ ആണെങ്കിലും
- റോയൽ എൻഫീൽഡ് ടച്ച് എവിടെയും കാത്ത് സൂക്ഷിക്കുന്നുണ്ട്
- റൌണ്ട് എൽ ഇ ഡി ഹെഡ്‍ലൈറ്റ്, റൌണ്ട് ടി എഫ് ടി മീറ്റർ കൺസോൾ, കുറച്ചു നീളം കൂടിയ ഇന്ധനടാങ്ക്
- എല്ലാവർക്കും സുഖകരമായി ഇരിക്കാവുന്ന 780 എം എം മാത്രം സീറ്റ് ഹൈറ്റ് ആണ്.
- പക്ഷേ ഗ്രൗണ്ട് ക്ലീറൻസിൽ ഒരു കുറവ് ഇല്ലതാനും 169 എം എം
- എന്ഫീല്ഡ് നിരയിൽ പുതുതായി എത്തിയ ടൈൽ ലൈറ്റ് ഇല്ലാത്ത ചെറിയ പിൻവശം എന്നിങ്ങനെ നീളുന്നു മുകളിലെ വിശേഷങ്ങൾ
ഹിമാലയൻ റോഡ്സ്റ്റർ ആകുമ്പോൾ
- ഇനി താഴോട്ട് ഇറങ്ങിയാൽ എൻജിൻ ഹിമാലയൻ 450 യിൽ നിന്ന് തന്നെ
- പക്ഷേ ട്യൂണിങ്ങിൽ റോഡ്സ്റ്റർ രീതിലേക്ക് എൻജിൻറെ സ്വഭാവം മാറ്റാനായി സ്‌പോക്കറ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്
- അതുപോലെ തന്നെ ഷാസി ഹിമാലയൻറെ തന്നെ തുടരുമ്പോൾ, ഇവിടെ മാറ്റം വന്നിരിക്കുന്നത് സബ്ഫ്രെയിമിലാണ്
- മുന്നിൽ ടെലിസ്കോപിക്, പിന്നിൽ മോണോ സസ്പെൻഷൻ എത്തിയപ്പോൾ
- ടയർ കുറച്ച് ഭീകരമാണ്, സിയറ്റ് ഗൊറില്ലക്ക് വേണ്ടി ഉണ്ടാക്കിയ 120, 160 സെക്ഷൻ ഡ്യൂവൽ പാറ്റേൺ ടയർ ആണ്. അലോയ് വീൽ കവർ ചെയ്യാൻ ഉപയോഗിക്കുന്നത്
- ഹിമാലയനിൽ നിന്ന് വലിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും മാറാത്ത ചില കാര്യങ്ങളിൽ ഒന്നാണ് പിൻ ഡിസ്ക് ഇരുവർക്കും 270 എം എം തന്നെ
- മുൻ ഡിസ്ക് ബ്രേക്ക് 10 എം എം കൂടി 320 എം എം ആയിട്ടുണ്ട്
- ഡ്യൂവൽ ചാനൽ എ ബി എസ് സ്വിച്ച്അബിൾ അല്ല
- ഒപ്പം എൽ സി ഡി മീറ്റർ കൺസോൾ, ടോപ് എൻഡിൽ വരുന്ന ടി എഫ് ടി ഡിസ്പ്ലേ, റൈഡിങ് മോഡ്, യൂ എസ് ബി ചാർജിങ് സോക്കറ്റ്, ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി എല്ലാം പൊതുവായ ലിസ്റ്റിൽ വരുന്നതാണ്
- റോഡ്സ്റ്റർ ആയതിനാൽ ഇന്ധനടാങ്ക് 17 ൽ നിന്ന് 11 ലിറ്റർ ആയി
- ഈ മാറ്റങ്ങൾക്ക് ഒപ്പം ഭാരത്തിലും വലിയ കുറവുണ്ട്, 11 കെജി കുറഞ്ഞ് 174 കെജി ആണ് ഇവൻറെ ഭാരം
എതിരാളികളുമായി കട്ടക്ക് തന്നെ
ഇനി വില കൂടി നോക്കാം, എല്ലാ എൻഫീൽഡ് ബൈക്കുക്കളെ പോലെ നിറങ്ങൾക്കും വാരിയൻറ്റുകൾക്കും ഒരു കുറവുമില്ല. 5 നിറങ്ങളും 3 വാരിയൻറ്റുമാണ് ഇവന് നൽകിയിരിക്കുന്നത്.
താഴെയുള്ള രണ്ടു വാരിയൻറ്റിന് എൽ സി ഡി മീറ്റർ കൺസോൾ നൽകിയപ്പോൾ. ടോപ് നിരയിൽ മാത്രമാണ് ടിഎഫ്ടി ഡിസ്പ്ലേ നൽകിയിരിക്കുന്നത്. താഴെയുള്ള നിറം അനലോഗ് ന് 2.39 ലക്ഷമാണ്, തൊട്ട് മുകളിൽ –
ഡാഷ് നിറത്തിന് 2.49 ലക്ഷവും, ടോപ് നിരയായ ഫ്ലാഷിന് 2.54 ലക്ഷവുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി വരുന്നത്. എതിരാളികളുടെ ലിസ്റ്റ് എടുത്താൽ സ്പീഡ് 400 – 2.24 ലക്ഷം, മാവ്റിക്ക് 1.99 ലക്ഷം –
- 400 ട്വിൻസിന് 10,000/- രൂപയുടെ ഡിസ്‌കൗണ്ട്
- ടിവിഎസ് മോട്ടോര് കമ്പനി യുടെ ബിഗ് ബൈക്ക്
- 250 സിസി, ഹൈബ്രിഡ് എൻജിനാണ് അണിയറയിൽ
എന്നിങ്ങനെയാണ് വില തുടങ്ങുന്നത്. എതിരാളികളുമായി കട്ടക്ക് തന്നെ ഇവനുണ്ടാകും. നിങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തുമല്ലോ …
Leave a comment