വാഹന കമ്പനികൾ വരാനിരിക്കുന്ന മോഡലുകളെ പേറ്റൻറ്റ് ചെയ്യുന്നത് സർവ്വ സാധാരണയാണ്. എക്സ്പൾസ് 421 ൻറെ പേറ്റൻറ്റ് ചിത്രം എത്തി ചൂട് മാറുന്നതിന് മുൻപ് . ഹീറോ കരിസ്മ 421 ൻറെ ചിത്രമാണ്
ഇന്ന് ഇറക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇ ഐ സി എം എ യിൽ അവതരിപ്പിച്ച 250 അല്ല എന്ന് വ്യക്തം. പക്ഷേ ഇവൻറെ ഡിസൈനുമായി ചേർന്ന് പോകുന്ന മോഡൽ.
ഹീറോയുടെ ലിമിറ്റഡ് എഡിഷനായ സി ഇ 001 ആണ്.

- അഡ്ജസ്റ്റബിൾ മോണോ സസ്പെൻഷൻ.
- പിൻ സീറ്റ് കവർ,
- യൂ എസ് ഡി ഫോർക്ക്.
- അക്രയുടെ പോലെ തോന്നിക്കുന്ന എക്സ്ഹൌസ്റ്റ്.
- സിംഗിൾ പീസ് ഹാൻഡിൽ ബാർ .
- സെമി ഫയറിങ്
എന്നിവയെല്ലാം കൺസെപ്റ്റ് വേർഷനിൽ കണ്ടത് തന്നെ. ഇനി സി ഇ 001 ൻറെ റോഡ് വേർഷൻ ആകുമോ എന്നാണ് സംശയം. പിന്നിൽ ഫെൻഡർ എലിമിനേറ്റർ ഒക്കെയുണ്ട്.
ഒപ്പം ഇത്ര വലിയ സ്പോർട്സ് ബൈക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ. ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഹീറോ കരിസ്മ 421 ആണോ അതോ, സി ഇ 001 ൻറെ പ്രൊഡക്ഷൻ വേർഷൻ ആണോ എന്ന് കാത്തിരുന്ന് കാണാം.
Leave a comment