ശനിയാഴ്‌ച , 17 ജനുവരി 2026
Home Bike news കെടിഎം ഡ്യൂക്ക് 160 ???
Bike news

കെടിഎം ഡ്യൂക്ക് 160 ???

ആദ്യ ടീസർ പുറത്ത്

കെടിഎം ഡ്യൂക്ക് 160 ???
കെടിഎം ഡ്യൂക്ക് 160 ???

ഇന്ത്യയിൽ യമഹ എം ടി 15 നോട് നേരിട്ട് മത്സരിക്കാൻ കെടിഎം ഡ്യൂക്ക് 160 എത്തുന്നു. ഇതുവരെ അഭ്യുഹങ്ങൾ ആണെങ്കിൽ കൂടുതൽ ഉറപ്പുമായാണ് പുതിയ ടീസർ എത്തിയിരിക്കുന്നത്.

ടീസർ നോക്കിയാൽ കുറച്ചു വലിയ വിവരങ്ങൾ ഡീകോഡ് ചെയ്ത് എടുക്കാം. രണ്ട്, മൂന്ന് തലമുറകളുടെ കോളബ്രാഷൻ ആണ് പുത്തൻ 160 . കൂടുതൽ ആഴത്തിലേക്ക് നോക്കിയാൽ,

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

ഹെഡ്‍ലൈറ്റ് , ഇന്ധനടാങ്ക് , സീറ്റ് , സസ്പെൻഷൻ , ഫ്രെയിം എന്നിവ. രണ്ടാം തലമുറയിൽ നിന്ന് എടുത്തപ്പോൾ. അലോയ് വീൽ , ബ്രേക്കിംഗ് എന്നിവ മൂന്നാം തലമുറയുടെ ഭാഗങ്ങളാണ്.

ഇതൊക്കെയാണ് കെടിഎം ഡ്യൂക്ക് 160 യുടെ ടീസർ ഡീകോഡ് ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ. ഒപ്പം കുറച്ചു ഹൈലൈറ്റുകൾ കൂടി നോക്കിയാൽ. ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും കരുത്തുറ്റ എൻജിൻ ആയിരിക്കും –

ഇവന് ജീവൻ നല്കുന്നത്. ഏകദേശം 20 ബി എച്ച് പി കരുത്ത് ഉണ്ടാകും. ഇലക്ട്രോണിക്സ് സൈഡ് നോക്കിയാൽ. ടിഎഫ്ടി മീറ്റർ കൺസോൾ, ഡ്യൂവൽ ചാനൽ എബിഎസ് എന്നിങ്ങനെ അത്യാവശ്യം വേണ്ട സംഭവങ്ങൾ മാത്രമേ ഉണ്ടാകു.

ഇതെല്ലാം കൂട്ടി നോക്കുമ്പോൾ എംടി യുടെ മുകളിൽ പെർഫോമൻസ് ഉണ്ടാകുമെങ്കിലും. ഇന്ധനക്ഷമതയുടെ കാര്യത്തിൽ ചെറിയ കുറവുണ്ടാകും. ഈ മാസം തന്നെ ലോഞ്ച് പ്രതീക്ഷിക്കുന്ന ഇവന്.

യമഹ എംടി 15 നോട് അടുത്തായിരിക്കും വില വരുന്നത്. പുതിയ ട്രെൻഡ് അനുസരിച്ച് ഒരു ഇൻട്രോ പ്രൈസ് വരാൻ വലിയ സാധ്യതയുണ്ട്. എംടി 15 ന് 1.7 – 1.8 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...