കവാസാക്കിയുടെ വജ്രായുധമാണ് വില. ബജാജിൽ നിന്ന് 2017 ൽ പിരിഞ്ഞപ്പോൾ നിൻജ 300 നെ മുന്നിൽ നിർത്തിയാണ് കാവാസാക്കി ഇന്ത്യയിൽ പിടിച്ചു നിന്നത്. എന്നാൽ 7 വർഷം പിന്നിട്ടിട്ടും ബെസ്റ്റ് സെല്ലിങ്
മോഡലിന് ഒരു മാറ്റവും കവാസാക്കി വരുത്തിയില്ല.
എന്നാൽ എതിരാളികൾ ഇല്ലാത്തതിൻറെ ഒരു കുറവ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ ഇനിയുള്ള പോക്ക് അത്ര സുഖകരമാകില്ല. എന്നാണ് പുതിയ കണക്കുക്കൾ സൂചിപ്പിക്കുന്നത്. എതിരാളിയായ –
ആർ എസ് 457 വന്നതോടെ 300 ൻറെ വില്പനയിൽ വലിയ ഇടിവാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. 100 മുതൽ 150 യൂണിറ്റ് വരെ വില്പന നടത്തുന്ന കുഞ്ഞൻ നിൻജയുടെ ഏപ്രിൽ മാസത്തെ വില്പന വെറും –
- കവാസാക്കി യുടെ കുഞ്ഞൻ സാഹസികൻ
- ഞെട്ടിക്കുന്ന വിലയുമായി വേർസിസ് 300 വരുന്നു
- ആർ എസ് 200 ന് പുതിയ അപ്ഡേഷൻ
38 യൂണിറ്റായി കുറഞ്ഞു. ഇത് ഒരു മാസത്തെ മാത്രം കാര്യമല്ല. ആർ എസ് 457 ൻറെ ഡെലിവറി തുടങ്ങിയതിൽ പിന്നെ നിൻജ 300 ന് മാത്രമല്ല ആർ 3 ക്കും കഷ്ടകാലമാണ്.
ഈ വർഷത്തെ മൂന്ന് മോഡലുകളുടെ വില്പന നോക്കിയാൽ കൂടുതൽ വ്യക്തമാകും.
ആർ എസ് 457 | ആർ 3 | നിൻജ 300 -24 | 300 -23 | |
ജനുവരി | 1 | 30 | 78 | 92 |
ഫെബ്രുവരി | 5 | 140 | 83 | 148 |
മാർച്ച് | 120 | 36 | 85 | 153 |
ഏപ്രിൽ | 231 | 34 | 38 | 125 |
Leave a comment