1994 ൽ അവതരിപ്പിച്ച ഇവൻറെ 30 പിറന്നാൾ ആഘോഷിക്കുകയാണ് ഹീറോ. ഒപ്പം ഓരോ കാലഘട്ടത്തിന് അനുസരിച്ചുള്ള ടെക്നോളജി ഒരു മടിയും കൂടാതെ എത്തുന്ന സ്‌പ്ലെൻഡർ റിൽ ഒരു വിഷമം –
മാത്രം ബാക്കി നിൽക്കുകയാണ്. പുതിയ തരംഗമായ ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി വരെ എത്തിയെങ്കിലും. ഇപ്പോഴും എൽ ഇ ഡി ഹെഡ്‍ലൈറ്റ് പടിക്ക് പുറത്താണ്. എന്നാൽ വിൽപ്പനയിലെ രാജാവിന് –
അവസാനം അതും നൽകിയിരിക്കുകയാണ് ഹീറോ. ഇനി മുതൽ എക്സ് ടെക്കിൻറെ 2.0 വേർഷനിൽ എൽ ഇ ഡി ഹെഡ്‍ലൈറ്റും ലഭ്യമാണ്. പഴയ എക്സ് ടെക്കിനെക്കാളും 3,000/- രൂപയാണ് ഇവന് അധികമായി –
നൽകേണ്ടത്. ഈ മാറ്റത്തിനൊപ്പം പുതിയ നിറവും എത്തുന്നുണ്ട്. 82,911/- രൂപയാണ് ഇവൻറെ ഡൽഹിയിലെ എക്സ് ഷോറൂം വിലയായി വരുന്നത്. മറ്റ് മാറ്റങ്ങളില്ല 97.2 സിസി എയർ കൂൾഡ് എൻജിൻ 8.02 എച്ച് പി –
കരുത്തും 8.05 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. 4 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് 73 കിലോ മീറ്റർ ആണ് പരമാവധി ഇന്ധനക്ഷമത. ഇവനൊപ്പം ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി, ഐ 3 സ്മാർട്ട് ടെക്നോളജി –
ഇല്ലാത്ത സ്റ്റാൻഡേർഡ് വേർഷനും ലഭ്യമാണ്. 75,441 രൂപയിലാണ് വില ആരംഭിക്കുന്നത്.
Leave a comment