ഇന്ത്യയിൽ സുസൂക്കിക്ക് ബൈക്കുകളുടെ കാര്യത്തിൽ വലിയ നോട്ടം ഒന്നും ഇല്ല. അതുപോലെ തന്നെയാണ് യൂറോപ്പിലും എൻട്രി ലെവൽ നിരയിൽ യമഹ മത്സരം കടുപ്പിക്കുമ്പോൾ. അവിടേക്ക് വലിയ നോട്ടം ഒന്നും –
കൊടുക്കാതെയാണ് സുസൂക്കിയുടെ പോക്ക്. തങ്ങളുടെ എൻട്രി ലെവൽ സ്പോർട്സ് ബൈക്കായ ജി എസ് എക്സ് ആർ 125 ൻറെ 2024 എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആർ 125 ൽ ഇപ്പോൾ കാലങ്ങളായി –
വരുത്തുന്ന മാറ്റങ്ങൾക്ക് മുഖം കൊടുക്കാതെയാണ്. സുസൂക്കി തങ്ങളുടെ പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. മുന്നിൽ ടെലിസ്കോപിക് സസ്പെൻഷൻ, പഴയ എൽ സി ഡി മീറ്റർ കൺസോൾ
എന്നിവ –
തന്നെയാണ് 2024 എഡിഷനിലും എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി ഇവനില്ല. ആകെ വന്നിരിക്കുന്ന മാറ്റം നിറങ്ങളിലാണ്. ജി എസ് എക്സ് ആർ 1000 ആർ യൂറോപ്പിൽ നിന്ന് പോയെങ്കിലും –
അമേരിക്കയിൽ ഇപ്പോഴും നിലവിലുണ്ട്. 2024 എഡിഷനിൽ അവിടെ ഫ്ലാഗ്ഷിപ്പിന് എത്തിയ നിറമാണ് ഇവിടെ എൻട്രി ലെവെലിന് കൊടുത്തിരിക്കുന്നത്. വൈറ്റ് വിത്ത് ബ്ലൂ കോമ്പിനേഷൻ. അലോയ് വീലിലെ –
കടുത്ത ബ്ലൂ നിറവും അങ്ങനെ തന്നെ വന്നിട്ടുണ്ട്. അടുത്ത നിറം ടൈറ്റൻ ബ്ലാക്ക് നിറത്തിൽ ചുവപ്പ് – ഗ്രാഫിക്‌സും അലോയ് വീലിലും എത്തുന്ന നിറമാണ് . ഇനി സ്പെകിലേക്ക് കടന്നാൽ എ1 ലൈസൻസ് –
മോഡൽ ആയതിനാൽ 15 പി എസ് കരുത്തും 11 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന. 124 സിസി, ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. വിലയിലേക്ക് കടന്നാൽ –
4,699 പൗണ്ട് സ്റ്റെർലിങ് 5 ലക്ഷം ഇന്ത്യൻ രൂപയാണ് ഇവൻറെ അവിടെത്തെ വില വരുന്നത്. പ്രധാന എതിരാളികൾ യമഹ ആർ 125 ( 5,303 ), കവാസാക്കി നിൻജ 125 ( 4,699 ) എന്നിവരാണ്.
ഈ മോഡലിൻറെ 150 വേർഷൻ ആണ് ആസിയാൻ രാജ്യങ്ങളിൽ ആർ 15 ൻറെ എതിരാളിയായി തിളങ്ങുന്നത്. ഇന്ത്യയിലേക്ക് 125 ഉം 150 യും സുസൂക്കി കൊണ്ടുവരാൻ വഴിയില്ല.
Leave a comment