ഇന്ത്യയിലെ വലിയ ചുവടുവയ്പ്പാണ് ഇന്ത്യൻ സ്റ്റാർട്ട് അപ്പ് കമ്പനിയായ അൾട്രാവൈലറ്റ് നടത്തിയത്. ഇലക്ട്രിക്ക് വിപണി ബഡ്‌ജറ്റ് മോഡലുകളിൽ ഒതുങ്ങി നിൽകുമ്പോൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ ഇലക്ട്രിക്ക് സ്പോർട്സ് മോട്ടോർസൈക്കിൾ അൾട്രാവൈലറ്റ് എഫ് 77 ഇന്ത്യയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. സ്റ്റാൻഡേർഡ് റിക്കോൺ, സ്പെഷ്യൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി അവതരിപ്പിച്ച മോഡൽ 307 കിലോ മീറ്റർ വരെ റേഞ്ച്, 30.2 കിലോ വാട്ട് കരുത്തുള്ള ഇലക്ട്രിക്ക് മോട്ടോർ, 10 കെ ഡബിൾയൂ എച്ച് ബാറ്ററി , 7.8 സെക്കൻഡ് കൊണ്ട് 100 കിലോ മീറ്റർ വേഗത കൈവരിക്കുന്ന ഇവന് 152 കിലോ മീറ്റർ ആണ് മണിക്കൂറിൽ പരമാവധി വേഗത, ഒരു ലക്ഷം കിലോ മീറ്റർ വാറണ്ടി, എന്നിങ്ങനെ ഹൈലൈറ്റുകൾ ഏറെയുള്ള എഫ് 77 സീരിസിന്. വില ആരംഭിക്കുന്നത് 3.8 മുതൽ 5.5 ലക്ഷം രൂപ വരെയാണ്.
അങ്ങനെ കണ്ണുതളിക്കുന്ന വിലയും സ്പെസിഫിക്കേഷനും ഫീച്ചേഴ്‌സുമുള്ള ഇവന് വലിയ ഊർജം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഏറ്റവും വിലകൂടിയ സ്പെഷ്യൽ ആകെ 77 യൂണിറ്റുകൾ മാത്രമാണ് വില്പനക്ക് എത്തിച്ചിരുന്നത്. അത് വെറും രണ്ടു മണിക്കൂർ കൊണ്ട് തന്നെ ബുക്കിംഗ് അവസാനിപ്പിച്ചു കഴിഞ്ഞു എന്നാണ് അൾട്രാവൈലറ്റ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വലിയ ചുവടുവയ്പായ എഫ് 77 ന് വലിയ ഊർജമാണ് ഇതോടെ നേടിയിരിക്കുന്നത്. ഇനി വരാൻ പോകുന്ന ഇലക്ട്രിക്ക് യുഗത്തിലേക്ക് ഇലക്ട്രിക്ക് വിഭാഗക്കാരുടെ സ്വഭാവമായ മാരക ഇനിഷ്യൽ ഇവൻ നൽകിയിരിക്കുകയാണ്. ഇനി ഇന്ത്യയിൽ വലിയ പ്ലാനുകൾ ഉള്ള ഹീറോയുടെ അമേരിക്കൻ പ്രീമിയം ബ്രാൻഡിനും ഇത് വലിയ ഉർജ്ജമാകും. ഒപ്പം ഇന്ത്യയിലെ മുൻനിരകാരായ ഓലയും ഇലക്ട്രിക്ക് ബൈക്കിൻറെ പിന്നിലുണ്ട്
ലിമിറ്റഡ് എഡിഷൻ യൂണിറ്റ് വില്പന അവസാനിപ്പിച്ചെങ്കിലും സ്റ്റാൻഡേർഡ്, റിക്കോൺ എന്നിവരുടെ ബുക്കിംഗ് പുരോഗമിക്കുന്നുണ്ട്. ഇപ്പോൾ ബാംഗ്ലൂരിൽ മാത്രം വില്പനക്ക് എത്തുന്ന മോഡൽ ജനുവരിയോടെ വിപണിയിൽ എത്തും. അടുത്തവർഷം തന്നെ കൊച്ചിയിലും എഫ് 77 അവതരിപ്പിക്കാൻ പദ്ധതിയുണ്ട്.
Leave a comment