കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻവലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു 150 എൻജിൻ എത്തിയാൽ മാത്രമേ ഈ സെഗ്മെന്റിൽ നിലനിൽപ്പ് ഉള്ളു എന്ന്.
അത് മനസ്സിലാക്കിയ കെടിഎം ഇതാ പുതിയ 160 എൻജിൻറെ പണിപ്പുരയിൽ ആണ്. ലക്ഷ്യം ആർ 15 തന്നെ. മാസം തോറും 20,000 യൂണിറ്റുകൾ വിൽക്കുന്ന യമഹ 155 ൻറെ മാർക്കറ്റ് തന്നെയാണ് നോട്ടം.
അതിന് വേണ്ടി 160 സിസി , സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻ. 20 എച്ച് പി കരുത്ത് പുറത്തെടുക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. ആർ 15 വിവിഎ ക്ക് 18.4 എച്ച് പി യാണ് ഇപ്പോഴത്തെ കരുത്ത് .
- കെടിഎം 125 വില്പന നിർത്തുന്നു
- യമഹ ഇന്ത്യ യുടെ ഇലക്ട്രിക്ക് പദ്ധതികൾ
- സിഎഫ് മോട്ടോ യുടെ എംടി 450 ഇന്ത്യയിലേക്ക്
കെടിഎം 160 യുടെ വെല്ലുവിളികൾ
പെർഫോമൻസ് കൊണ്ട് യമഹയെ പിന്നിലാക്കാൻ കെടിഎമ്മിന് കഴിയുമായിരിക്കും. എന്നാൽ യമഹയുടെ മൈലേജിന് ഒപ്പം പിടിക്കാൻ കഴിയുമോ കാത്തിരുന്ന് കാണേണ്ടതാണ്. ഏകദേശം 55 കിലോ മീറ്റർ ആണ് –
യമഹയുടെ താരങ്ങൾക്ക് ലഭിക്കുന്നത്. ഡ്യൂക്ക് 125 ന് 46 കിലോ മീറ്ററും, 160 എത്തുമ്പോൾ അത്ര തന്നെ കിട്ടേണ്ടതുണ്ട്. അടുത്ത വെല്ലുവിളി വരുന്നത് വിലയാണ്. 125 വീഴ്ത്തിയത്തിൽ വലിയ പങ്കുണ്ട് വിലക്ക്.
ആർ 15 ന് മുകളിൽ നിൽക്കുന്ന വില . ഡ്യൂക്ക് 125 ന് 1.81 ലക്ഷവും, ആർ സി 125 ന് 1.91 ലക്ഷവുമാണ് ഇപ്പോഴത്തെ എക്സ്ഷോറൂം വില.
ആർ 15 ന് 1.83 ലക്ഷം, എം ടി 15 – 1.69 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. 160 യുടെ വില നിശ്ചയിക്കുമ്പോൾ, കെ ടി എമ്മിൻറെ ബെസ്റ്റ് സെല്ലിങ് മോഡലായ 200 സീരിസിനെ ബാധിക്കാതെയും നോക്കണം.
Leave a comment