കുറച്ചു മാസങ്ങളായി സിഎഫ് മോട്ടോ യുടെ പ്രവർത്തനം ഇന്ത്യയിൽ കുറച്ചു പരുങ്ങലിലാണ്. പുതിയ വിതരണക്കാരെ കണ്ടുപിടിക്കുന്നതോടെ പ്രവർത്തനം പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
എന്നാൽ പുതിയ വരവിൽ ഇന്റർനാഷണൽ മാർക്കറ്റിലെ പുതിയ താരവുമായാണ് എത്തുന്നത്. എന്നാണ് കരക്കമ്പി. സാഹസികരുടെ കാലം ആയതിനാൽ സിഎഫ് മോട്ടോ 450 എംടി യാണ് പുതിയ പടക്കുതിര.
യൂറോപ്പിൽ ഹിമാലയൻ 450 യുമായാണ് ഇവൻറെ മത്സരം. അവിടെ വിലകൊണ്ട് ഹിമാലയൻ 450 യുടെ താഴെയാണ് ഇവൻറെ വില വരുന്നത്. എന്നാൽ ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമാക്കാനാണ് സാധ്യത.
ഇരട്ട സിലിണ്ടർ, 450 സിസി, ലിക്വിഡ് കൂൾഡ് എൻജിനാണ് എന്നത് തന്നെ കാര്യം. 42 എച്ച് പി കരുത്തും 42 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന ഇവൻറെ ഹൈലൈറ്റ് ലിസ്റ്റ് എടുത്താൽ.
- കെ വൈ ബി യുടെ സസ്പെൻഷൻ
- 21 // 18 ഇഞ്ച് സ്പോക്ക് വീലുകൾ
- ട്രാക്ഷൻ കണ്ട്രോൾ // ഡ്യൂവൽ ചാനൽ എ ബി എസ്
- 820 എം എം സീറ്റ് ഹൈറ്റ്
- 17.5 ലിറ്റർ ഇന്ധനടാങ്ക്
- 175 കെ ജി ഭാരം
എന്നിവയാണ്. ഈ വർഷം തന്നെ പ്രതീക്ഷിക്കുന്ന ഇവന് ഇന്ത്യയിൽ വിലയുടെ കാര്യത്തിൽ ഞെട്ടിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. എന്തായാലും വിലയുടെ കാര്യത്തിൽ ചൈനക്കാർ –
ഇന്ത്യയിൽ വലിയ മാറ്റം വരുത്തുകയാണല്ലോ. എന്തായാലും കാത്തിരിക്കാം.
Leave a comment