ഇന്ത്യയിൽ വിലകൊണ്ട് നട്ടം തിരിഞ്ഞ ഒരു സീരീസ് ആണ് കെ ട്ടി എം നിരയിലെ കുഞ്ഞന്മാരുടെ കുടുംബമായ 125 സീരീസ്. വലിയ വില്പനയുണ്ടായിരുന്ന കെ ട്ടി എം 125 സീരീസ് ഇപ്പോൾ കെ ട്ടി എം നിരയിൽ ഏറ്റവും ഒടുവിലാണ് സ്ഥാനം. ഉത്സവകാലമായിട്ടും നാലക്കം തൊടാതെ നിൽക്കുന്ന 125 മാത്രമാണ്. ബാക്കിയുള്ളവർക്ക് മോശമല്ലാത്ത വിൽപ്പനയാണ് നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ സ്ഥാനം 200 കാലങ്ങളായി മുറുക്കെ പിടിക്കുന്നതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല. രണ്ടാം സ്ഥാനം 250 നേടിയെടുത്തപ്പോൾ. ഫ്‌ളാഗ്‌ഷിപ്പ് താരങ്ങളായ 390 സീരീസ് ആണ് തൊട്ട് പിന്നിൽ അവിടെയും നാലകം കടന്നു എന്നറിയുമ്പോളാണ് 125 ൻറെ അവസ്ഥ ശരിക്കും മനസ്സിലാകുന്നത്. ഒക്ടോബർ മാസത്തിൽ 8333 യൂണിറ്റാണ് കെ ട്ടി എം ഇന്ത്യയിൽ ആകെ വില്പന നടത്തിയിരിക്കുന്നത്.
ഒക്ടോബർ മാസത്തിലെ ഓരോരുത്തരുടെയും വില്പന നോക്കാം.
മോഡൽസ് | ഒക്ടോബർ 22 |
125 | 894 |
200 | 4002 |
250 | 2187 |
390 | 1250 |
ആകെ | 8333 |
Leave a comment