ഇന്ത്യയിൽ യമഹ എം ടി 15 നോട് നേരിട്ട് മത്സരിക്കാൻ കെടിഎം ഡ്യൂക്ക് 160 എത്തുന്നു. ഇതുവരെ അഭ്യുഹങ്ങൾ ആണെങ്കിൽ കൂടുതൽ ഉറപ്പുമായാണ് പുതിയ ടീസർ എത്തിയിരിക്കുന്നത്.
ടീസർ നോക്കിയാൽ കുറച്ചു വലിയ വിവരങ്ങൾ ഡീകോഡ് ചെയ്ത് എടുക്കാം. രണ്ട്, മൂന്ന് തലമുറകളുടെ കോളബ്രാഷൻ ആണ് പുത്തൻ 160 . കൂടുതൽ ആഴത്തിലേക്ക് നോക്കിയാൽ,

ഹെഡ്ലൈറ്റ് , ഇന്ധനടാങ്ക് , സീറ്റ് , സസ്പെൻഷൻ , ഫ്രെയിം എന്നിവ. രണ്ടാം തലമുറയിൽ നിന്ന് എടുത്തപ്പോൾ. അലോയ് വീൽ , ബ്രേക്കിംഗ് എന്നിവ മൂന്നാം തലമുറയുടെ ഭാഗങ്ങളാണ്.
ഇതൊക്കെയാണ് കെടിഎം ഡ്യൂക്ക് 160 യുടെ ടീസർ ഡീകോഡ് ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ. ഒപ്പം കുറച്ചു ഹൈലൈറ്റുകൾ കൂടി നോക്കിയാൽ. ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും കരുത്തുറ്റ എൻജിൻ ആയിരിക്കും –
ഇവന് ജീവൻ നല്കുന്നത്. ഏകദേശം 20 ബി എച്ച് പി കരുത്ത് ഉണ്ടാകും. ഇലക്ട്രോണിക്സ് സൈഡ് നോക്കിയാൽ. ടിഎഫ്ടി മീറ്റർ കൺസോൾ, ഡ്യൂവൽ ചാനൽ എബിഎസ് എന്നിങ്ങനെ അത്യാവശ്യം വേണ്ട സംഭവങ്ങൾ മാത്രമേ ഉണ്ടാകു.
ഇതെല്ലാം കൂട്ടി നോക്കുമ്പോൾ എംടി യുടെ മുകളിൽ പെർഫോമൻസ് ഉണ്ടാകുമെങ്കിലും. ഇന്ധനക്ഷമതയുടെ കാര്യത്തിൽ ചെറിയ കുറവുണ്ടാകും. ഈ മാസം തന്നെ ലോഞ്ച് പ്രതീക്ഷിക്കുന്ന ഇവന്.
യമഹ എംടി 15 നോട് അടുത്തായിരിക്കും വില വരുന്നത്. പുതിയ ട്രെൻഡ് അനുസരിച്ച് ഒരു ഇൻട്രോ പ്രൈസ് വരാൻ വലിയ സാധ്യതയുണ്ട്. എംടി 15 ന് 1.7 – 1.8 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില വരുന്നത്.
Leave a comment