ഓരോ മാർക്കറ്റിന് അനുസരിച്ച് മോഡലുകൾ ഇറക്കുന്നത് നമ്മൾ കണ്ടല്ലോ. ലാറ്റിൻ അമേരിക്ക, ഗൾഫ് രാജ്യങ്ങളിൽ ഹീറോ ഹങ്ക് ഇപ്പോഴും വില്പന നടത്തുന്നുണ്ട്. അത് പോലെ, ഹോണ്ട യൂറോപ്പിൽ 500 സിസി –
മോഡലുകളാണ് ഒരുക്കുന്നത് എങ്കിൽ. ജപ്പാനിൽ അത് 400 സിസി യാണ്. അതിന് പ്രധാന കാരണം അവിടത്തെ ലൈസൻസ് ഘടനയാണ്. 400 സിസിക്ക് മുകളിലുള്ള ഡ്രൈവിംഗ് ലൈസെൻസിന് പൊള്ളുന്ന വിലയാണ്.
View this post on Instagram
അങ്ങനെ യൂറോപ്പിൽ സിബി 500 എക്സ്, എൻ എക്സ് ആയത് പോലെ. ജപ്പാനിൽ സി ബി 400 എക്സിന് പകരക്കാരൻ എൻ എക്സ് 400 ലാൻഡ് ചെയ്തിരിക്കുകയാണ്. അപ്പോൾ എൻ എക്സിൻറെ വിശേഷങ്ങൾ നോക്കാം.
- എൻ എക്സ് 500 ൻറെ അതെ ഡിസൈൻ തന്നെ
- ഒപ്പം പുതിയ 5 ഇഞ്ച് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ
- 399 സിസി, ട്വിൻ സിലിണ്ടർ എൻജിൻ ഉല്പാദിപ്പിക്കുന്നത്
- 46 പി എസ് കരുത്തും 38 എൻ എം ടോർക്കുമാണ്
- ഇന്ധനക്ഷമത ഞെട്ടിക്കും, ലിറ്ററിന് 41 കിലോ മീറ്റർ !!!
- അളവുകളിൽ ഏറ്റവും വ്യത്യാസം വന്നിരിക്കുന്നത് ഗ്രൗണ്ട് ക്ലീറൻസിലാണ്
- 181 എം എമ്മിൽ നിന്ന് 150 എം എം ആയിട്ടുണ്ട്
- 100 സിസി കുറഞ്ഞിട്ടും ഭാരം അതുപോലെ തന്നെ 191 കെ ജി.
- മറ്റൊരു ഹൈലൈറ്റ് ആയ 17.5 ലിറ്റർ ഇവിടെ 17 ലിറ്റർ ആയിട്ടുണ്ട്
- ഇലക്ട്രോണിക്സിൻറെ അതിപ്രസരം ഇല്ല. 500 ൻറെ ട്രാക്ഷൻ കണ്ട്രോൾ അവിടെയില്ല
ഇതൊക്കെയാണ് ജപ്പാനീസ് കുഞ്ഞൻ ബ്രോ എൻ എക്സ് 400 ൻറെ വിശേഷങ്ങൾ. ഇനി വില കൂടി പറയാം 891,000 യെൻ ആണ്, ഏകദേശം 4.91 ലക്ഷം രൂപയോളം വരും.
Leave a comment