ശനിയാഴ്‌ച , 17 ജനുവരി 2026
Home Bike news ത്രക്സ്റ്റൺ 400 അവതരിപ്പിച്ചു
Bike news

ത്രക്സ്റ്റൺ 400 അവതരിപ്പിച്ചു

സ്പീഡ് കഫേ റൈസർ ആകുമ്പോൾ

ട്രിയംഫ് ത്രക്സ്റ്റൺ 400 ഇന്ത്യയിൽ അവതരിപ്പിച്ചു
ട്രിയംഫ് ത്രക്സ്റ്റൺ 400 ഇന്ത്യയിൽ അവതരിപ്പിച്ചു

ട്രിയംഫ് തങ്ങളുടെ 400 സിസി യിലെ അഞ്ചാമത്തെ മോഡൽ ത്രക്സ്റ്റൺ 400 അവതരിപ്പിച്ചു. സ്പീഡിൽ നിന്ന് ത്രക്സ്റ്റണിലേക്ക് എത്തുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി എന്ന് നോക്കാം. മുന്നിൽ നിന്ന് തുടങ്ങിയാൽ ,

  • ഫയറിങ് തന്നെയാണ് മെയിൻ, ക്ലാസ്സിക് ബൈക്കുകളിൽ കണ്ട അതെ ബിക്കിനി ഫയറിങ്,
  • ക്ലാസ്സിക് ട്ടച്ച് അവിടം കൊണ്ടും തീരുന്നില്ല, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, ബാർ ഏൻഡ് മിറർ
  • ഹെഡ്‍ലൈറ്റ് കോപ്പി പേസ്റ്റ് ആണെങ്കിലും ടാങ്ക് ഡിസൈൻ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്
  • കൂടുതൽ അഗ്ഗ്രെസ്സിവ് പൊസിഷനിലേക്ക് മാറണമല്ലോ , അതിനായി ഫൂട്ട് പെഗ്ഗിൻറെ പൊസിഷനിലും മാറ്റം വന്നിട്ടുണ്ട്
  • സ്റ്റാൻഡേർഡായി സിംഗിൾ സീറ്റിൽ എത്തുന്ന ഇവൻറെ
  • ടൈൽ ലൈറ്റ് കുറച്ചുകൂടെ ചെറുതാക്കിയിട്ടുണ്ട്
ട്രിയംഫ് ത്രക്സ്റ്റൺ 400 ഇന്ത്യയിൽ അവതരിപ്പിച്ചു
  • അളവുകളിലും വലിയ മാറ്റം വന്നിട്ടുണ്ട്
  • വീൽബേസ്, ഗ്രൗണ്ട് ക്ലീറൻസ് എന്നിവ കുറഞ്ഞപ്പോൾ
  • സസ്പെൻഷൻ ട്രാവൽ , സീറ്റ് ഹൈറ്റ് , ഭാരം എന്നിവ കൂടി
  • ട്രയംഫ്, ബജാജ് കൂട്ടുകെട്ടിലെ 400 സിസി എൻജിൻ ആണെങ്കിലും കരുത്ത് 2 എച്ച് പി കൂടി 42 ആയി , ടോർക്കിൽ മാറ്റമില്ല 37.5 എൻ എം തന്നെ
  • വില വരുന്നത് 2.75 ലക്ഷം രൂപ.

ഇലക്ട്രോണിക്സ് സൈഡിലും വലിയ മാറ്റങ്ങളില്ല. ട്രാക്ഷൻ കണ്ട്രോൾ , ഡ്യൂവൽ ചാനൽ എബിഎസ് എന്നിവ ഇവനിലും തുടരും. ചുവപ്പ് , കറുപ്പ് , മഞ്ഞ , വെളുപ്പ് എന്നിങ്ങനെ 4 നിറങ്ങളിലാണ് ത്രക്സ്റ്റൺ 400 ലഭ്യമാകുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...