കഥ കുറച്ച് വലുതായതിനാൽ കുറച്ച് സാങ്കൽപ്പികത കൂട്ടിയാണ് അവതരിപ്പിക്കുന്നത്. എല്ലാവരും വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീഷിക്കുന്നു.
എവിടെ നോക്കിയാലും എ ഡി വി കളാണ്, എ ഡി വി ക്കളില്ലാതെ പിടിച്ചു നിൽപ്പ് സാധ്യമല്ല എന്ന് മനസ്സിലായ എം വി അഗുസ്റ്റ തങ്ങളുടെ നിരയിലും പുതിയ സാഹസികരെ അവതരിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഇത്തവണ ഒരു പടി കൂടി കയറി പോക്കറ്റിൽ ഒതുങ്ങുന്ന മോഡൽ കൂടി വേണമെന്നായി. തങ്ങൾ തന്നെ നിർമ്മിക്കുക എന്ന് വച്ചാൽ വില കുറക്കൽ പണ്ടേ ശീലമില്ലാത്ത എം വി അഗുസ്റ്റ നിർമ്മിച്ചാൽ പിന്നെ കുഞ്ഞൻ മോഡലിനെ കൊണ്ട് ഒരുപയോഗവും ഇല്ലാതെയാകും. എന്നാൽ വില കുറക്കാൻ ഏറ്റവും നല്ല യൂണിവേഴ്സൽ ബുദ്ധിയായ ചൈനയിലേക്ക് പൊക്കമെന്നായി. അങ്ങനെ വിമാനം കയറാൻ നില്കുമ്പോളുണ്ട് നമ്മുടെ എം വി യുടെ പഴയ മുതലാളി ഹാർലി അവിടെ നിൽക്കുന്നു. പിന്നെ കുശലം പറഞ്ഞ് പോകാം എന്ന് കരുതിയപ്പോൾ ഹാർലിയും തങ്ങളുടെ കുഞ്ഞൻ ക്രൂയ്സർ നിർമ്മിക്കാനായി തന്നെയാണ് ചൈനയിലേക്ക് പോകുന്നത്. ആരെ കാണാനാണ് എന്ന് ചോദിച്ചപ്പോളുണ്ട്, റോളെക്സിനെ കാണാൻ എന്ന്. എന്നാൽ പിന്നെ ഞങ്ങളും അങ്ങോട്ടേക്ക് ഉണ്ട് എന്ന് പറഞ്ഞ എം വി യും റോളക്സുമായി ചർച്ചയിലായി. കണ്ടിഷൻസ് പറഞ്ഞ് കൈ കൊടുത്തു. കണ്ടിഷൻസ് വളരെ ലളിതം ഡിസൈൻ എം വി ചെയ്യും എൻജിൻ റോളക്സ് ചെയ്യണം, ഓക്കെ പറഞ്ഞ്. എം വി തിരിച്ച് ഇറ്റലിയിലേക്ക്, ഡിസൈൻ തുടങ്ങി ഇപ്പോൾ ക്ലാസ്സിക് ചായ്‌വുള്ള എം വി യുടെ കിഴിലുള്ള കഗിവയുടെ ഡക്കർ റാലി വിജയിയുടെ ഡിസൈനും പേരും അങ്ങ് എടുത്തു. അങ്ങനെ ലക്കി എക്സ്പ്ലോറർ 5.5 എന്ന പേരും നൽകി ചൈനയിൽ റോളെക്സിൻറെ അടുത്തേക്ക് അയച്ചു. ഒപ്പം ലക്കി എക്സ്പ്ലോറർ 9.5 എന്ന പേരിൽ ഇറ്റലിയിലും വലിയ മോഡലിൻറെ പണിപ്പുരയിലായി എം വി.
ഇരുവരും തമ്മിൽ രൂപത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. ആദ്യം വലിയവൻ, കുതിക്കാനൊരുങ്ങി നിൽക്കുന്ന ഫയറിങ് കുറച്ച് താഴ്ത്തിയാണ് നിൽപ്പ്, വലിയ ബാഷ് പ്ലേറ്റും നൽകിയപ്പോൾ, കുഞ്ഞൻറെ മാറ്റം പിന്നിലാണ് സീറ്റ്, എക്സ്ഹൌസ്റ്റ്, ടൈൽ സെക്ഷൻ എന്നിവ ട്ടി ആർ കെ യോട് ചേർന്ന് നിൽക്കുന്നു. ചിലപ്പോൾ റോളെക്സിൻറെ ദാവൻസി കോഡ് ആയിരിക്കാം. ഒപ്പം ആഫ്രിക്ക ട്വിനുമായി ചെറിയ സാമ്യമുള്ള മുൻ ഫയറിങ് ജാപ്പനീൽ നിന്ന് വരുന്ന കാറ്റുമൂലമാണ് എന്നാണ് ഒരു ഇത്.
റോളക്സ് എന്ന ക്യു ജെ മോട്ടോർസ് ( ബെനെല്ലി, കീവേ ഇവൻറെ കിഴിലാണ് ) വലിയ സംശയം കൂടാതെ ട്ടി ആർ കെ യുടെ എൻജിൻ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന കുറച്ച് കപ്പാസിറ്റി കൂടിയ എൻജിനാണ് 5.5 ന്ജീവൻ നല്കുന്നത്. 550 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എൻജിന് 47 എച്ച് പി കരുത്തും 51 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. ഇതേ സമയം 9.5 ന് എം വി യുടെ 931 സിസി, ട്രിപ്പിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്, കരുത്ത് 123 എച്ച് പി യും ടോർക് 102 എൻ എം. ഇരുവർക്കും 6 സ്പീഡ് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്
5.5 ന് കെ വൈ ബി യുടെ പ്രീലോഡ് അഡ്ജസ്റ്റ് യൂ എസ് ഡി ഫോർക്ക് മുന്നിലും പിന്നിൽ ഫുള്ളി അഡ്ജസ്റ്റബിൾ മോണോ സസ്പെൻഷനും. ബ്രെമ്പോയുടെ ബ്രേക്കും ഡിസ്ക്കിന് ഒരു കവറും, ബോഷിൻറെ എ ബി എസ്, 19, 17 ഇഞ്ച് സ്പോക്ക് വീലും നൽകി ഒന്ന് ബ്രാൻഡഡ് ആക്കിയപ്പോൾ. 9.5 ന് സാക്‌സിൻറെ മുന്നിൽ 220 എം എം ട്രാവൽ ഉള്ള യൂ എസ് ഡി യും പിന്നിൽ 210 എം എം ട്രാവെലുള്ള മോണോ സസ്പെൻഷനുമാണ്, സ്റ്റൈലിമ യുടെ ബ്രേക്ക് കാലിപ്പേർസ്, 21 , 18 ഇഞ്ച് സ്പോക്ക് വീലുകൾ എന്നിവയാണ്. കംഫോർട്ടിനായി ഹാൻഡിൽ ബാർ, ഫൂട്ട് പെഗ് എന്നിവ രണ്ടു തരത്തിൽ അഡ്ജസ്റ്റ് ചെയ്യാം, കരുത്താനായതിനാൽ ട്രാക്ഷൻ കണ്ട്രോൾ, ലോഞ്ച് കണ്ട്രോൾ, ക്രൂയിസ് കണ്ട്രോൾ, മൾട്ടിപിൾ റൈഡിങ് മോഡ് എന്നിവക്കൊപ്പം വലിയ 7 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്പ്ലേ യോടെ വരവ്. ചൈനയിലുള്ള കുഞ്ഞന് ആകെ നൽകിയത് 5 ഇഞ്ച് ട്ടി എഫ് ട്ടി ഡിസ്‌പ്ലൈയാണ്.
ഡിസൈനോപ്പം മറ്റൊരു സാമ്യതയുള്ളത് ഭാരത്തിലാണ്. കാരണം ഭാരം കുറക്കുന്നതിൽ കേമന്മാരായ എം വി യും അമിത വണ്ണം എന്ന് ചീത്തപ്പേരുള്ള ചൈനീസ് കമ്പനിയും ചേർന്നപ്പോൾ ഇരുവർക്കും 220 കെജി എന്ന ഭാരത്തിലെത്തി.
ഇ ഐ സി എം എ 2022 ൽ അവതരിപ്പിച്ച മോഡൽ അടുത്ത വർഷമാണ് യൂറോപ്പിൽ എത്തുന്നത്. കെ ട്ടി എം വാങ്ങാൻ ഒരുങ്ങുന്ന എം വി ഭാവിയിൽ ഇന്ത്യയിലും പ്രതീഷിക്കാം.
Leave a comment