റോയൽ എൻഫീൽഡ് 650 യുടെ പുതിയ ചുവടുവയ്പ്പായ സൂപ്പർ മിറ്റിയോർ 650 യുടെ ഗ്ലോബൽ ലൗഞ്ചിന് ശേഷം, 18 ന് ഇന്ത്യയിൽ നടക്കുന്ന റൈഡർ മാനിയ 2022 ൽ അവതരിപ്പിക്കാൻ നിൽക്കേ റോയൽ ഏൻഫീഡിൻറെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ സ്ഥാനം പിടിച്ച് സൂപ്പർ മിറ്റിയോർ. ഇന്റർനാഷണൽ മോഡലുമായി വലിയ വ്യത്യാസമില്ലാതെയാണ് ഇന്ത്യയിലും എത്തുന്നത് എന്നത് ബ്രോഷോറിൽ നിന്ന് വ്യക്തം. അന്ന് പ്രധാന പ്രേശ്നമായി തോന്നിയ ഗ്രൗണ്ട് ക്ലീറൻസ് 135 എം എം തന്നെയാണ് ഇന്ത്യൻ പതിപ്പിലും എത്തുന്നത്. ബാക്കിയെല്ലാം അതുപോലെ തന്നെ എൽ ഇ ഡി ഹെഡ്‍ലൈറ്റ്, യൂ എസ് ഡി ഫോർക്ക്, അലോയ് വീൽ, ട്യൂബ്ലെസ്സ് ടയർ, ക്രൂയ്സർ റൈഡിങ് പൊസിഷൻ എന്നിങ്ങനെ ഹൈലൈറ്റുകൾ നീളുമ്പോൾ എൻജിൻ 650 ട്വിൻസിനെക്കാളും കുറച്ച് കരുത്ത് കുറഞ്ഞ 46.2 എച്ച് പി കരുത്തുള്ള 648 സിസി പാരലൽ ട്വിൻ സിലിണ്ടർ, ഓയിൽ, എയർ കൂൾഡ് എൻജിൻ തന്നെ. ഇന്ത്യയിലും ടൂറെർ, സ്റ്റാൻഡേർഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ നിറങ്ങൾ ഇവിടെ എത്തുമെന്ന് വ്യക്തമല്ല. എന്തായാലും ഇപ്പോഴത്തെ ഇന്ത്യയിലെ അഫൊർഡബിൾ ക്രൂയ്സർ മോഡലായ കവാസാക്കി വുൾകാൻ എസിനും, ബെനെല്ലി 502 സി യുടെ കാര്യം കഷ്ട്ടമാകുമെന്ന് ഉറപ്പാണ്.
Leave a comment