23 വർഷങ്ങൾ പിന്നിടുന്ന പൾസർ ബ്രാൻഡിൽ ഇപ്പോൾ യുവാക്കളുടെ പഴയ കുത്തൊഴുക്ക് ഉണ്ടോ എന്ന് സംശയമാണ്. എന്നാൽ ഇവരെയെല്ലാം തിരിച്ചെത്തിക്കാൻ ഒരുങ്ങുകയാണ് ബജാജ് എന്ന് തോന്നുന്നു.
അതിനാൽ ചെറിയ മോഡലുകളിൽ ഇപ്പോൾ ട്രെൻഡിങ് ആയ ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി, റൈഡിങ് മോഡ്, ട്രാക്ഷൻ കണ്ട്രോൾ എന്നിവ എത്തിച്ചിരിക്കുകയാണ്. ഇവയൊക്കെയും വരാനിരിക്കുന്ന എൻ എസ് 400 ലും –
ഉണ്ടാകും. ഒപ്പം ഫീച്ചേർസ് സൈഡിൽ ക്വിക്ക് ഷിഫ്റ്റർ ആണ് എൻ എസിൽ സ്പെഷ്യലായി എത്താൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. എൻജിനെ കുറിച്ചും പുതിയ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
നേരത്തെ റിപ്പോർട്ട് ചെയ്തത് പോലെ കെ ട്ടി എമ്മിൻറെ പുത്തൻ തലമുറ 399 സിസി എൻജിൻ അല്ല പൾസറിന് ജീവൻ പകരുന്നത്. പകരം ഇപ്പോൾ ഡോമിനറിൽ ഇരിക്കുന്ന 373 സിസി എൻജിനാണ്.
എന്നാൽ പെർഫോമൻസ് കൂട്ടാനായി പുതിയ തന്ത്രമാണ് ബജാജ് ആവിഷ്ക്കരിച്ചിരിക്കുന്നത്. എൻ എസ് 200 ൻറെ ഷാസിയിൽ ചെറിയ മാറ്റം വരുത്തി 373 സിസി എൻജിൻ ഘടിപ്പിക്കാനാണ് ബജാജിൻറെ നീക്കം.
അതിൽ കുറച്ചധികം ഭാരം സേവ് ചെയ്യാൻ സാധിക്കും. 194 കെ ജി ഭാരമുള്ള ഡോമിനാറിൻറെ ഹൃദയം ഭാരം കുറഞ്ഞ എൻ എസ് 400 ൽ എത്തുമ്പോൾ പെർഫോമൻസ് കൂടുമല്ലോ. അതിനൊപ്പം തന്നെ വിലയിലും കുറവ് –
വരുത്താൻ ഈ നീക്കത്തിലൂടെ സാധിക്കും. 2 ലക്ഷത്തിന് താഴെയാകും ഇവൻറെ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഡോമിനാർ പിൻവലിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Leave a comment