ഇന്ത്യയിൽ ഹൈബ്രിഡ് വാഹനം രംഗം ഇപ്പോൾ ഭരിക്കുന്നത് കാറുകൾ ആണ്. ഉടൻ തന്നെ ഇരുചക്രങ്ങളിലും ഈ ടെക്നോളജി സജീവമാകാൻ പോകുന്നു എന്നാണ് വാർത്തകൾ. ഹീറോയാണ് ഈ നിരയിലേക്ക് –
പുതുതായി എൻട്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈബ്രിഡിൽ തന്നെ ഇപ്പോൾ പല എൻജിനുകൾ എത്തിയെങ്കിലും. ഏറ്റവും വിജയിച്ച പെട്രോൾ + ഇലക്ട്രിക്ക് വിജയ കോമ്പൊ പിടിക്കാനാണ് ഹീറോയുടെ നീക്കം.
അടുത്ത തലമുറ പെട്രോൾ ആയ എഥനോൾ കൂടി പരിഗണിച്ചാകും പുതിയ എൻജിന്റെ നിർമ്മാണം. ഇപ്പോൾ ഇന്ത്യയിൽ ഈ നിരയിലുള്ളത് യമഹയുടെ സ്കൂട്ടറുകളാണ്.
- ഹീറോ മോട്ടോകോര്‍പ്പ് ൻറെ 160 യിലെ രാജാവ് എത്തി
- ഹീറോ എക്സ്പൾസ് കരുത്തൻ ആകുന്നു
- ഹീറോ ബൈക്ക് ൽ നിന്ന് ഒരു മാസ്റ്റർപീസ്
പെട്രോൾ എൻജിനൊപ്പം സപ്പോർട്ട് എന്ന രീതിലാണ് ഇലക്ട്രിക്ക് മോട്ടോറിൻറെ പ്രവർത്തനം. ഹീറോയുടെ പുതിയ എൻജിനെ കുറിച്ച് ഇപ്പോൾ വിവരങ്ങൾ ഒന്നും ലഭ്യമല്ല. കാവാസാക്കിയെ പോലെ പെട്രോൾ –
എൻജിനൊപ്പം കട്ടക്ക് നിൽക്കുന്ന. ഇലക്ട്രിക്ക് മോട്ടോർ ആകുമോ എന്ന് കാത്തിരുന്ന് കാണാം. കൂടുതൽ – ആക്സിലറേഷൻ, ഇന്ധനക്ഷമത, കുറഞ്ഞ മലിനീകരണം. എന്നിവ ഈ എൻജിനുകളെ മികവ് ആണെങ്കിൽ.
കൂടിയ വില, അധിക ഭാരം എന്നിവ പോരായ്മയുടെ തട്ടിൽ നിൽക്കുന്നു. ഈ വെല്ലുവിളികൾ എല്ലാം മറികടന്ന് വേണം ഹീറോക്ക് ഹൈബ്രിഡ് വാഹനം രംഗത്തേക്ക് കയറാൻ.
Leave a comment