ബജാജ് പൾസർ നിരയിലെ ഏറ്റവും വലിയ പൾസർ, 400 ൻറെ ചിത്രങ്ങൾ പുറത്ത്. ലീക്ക് ആയ ചിത്രങ്ങളുടെ വിവരങ്ങൾ നോക്കിയാൽ . എൻ സീരിസിൻറെ പ്രൊജക്ടർ ഹെഡ്‍ലൈറ്റും, പുതിയ എൻ എസ് 200 യുടെ –
ഇടിവെട്ട് ആകൃതിയിലുള്ള ഡി ആർ എല്ലുമാണ് വന്നിരിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ മുന്നിൽ യൂ എസ് ഡി ഫോർക്ക് തന്നെയാണ്. പക്ഷേ പൾസർ ഫ്ലാഗ്ഗ്ഷിപ്പിൽ വന്നിരിക്കുന്നത് ഗോൾഡൻ നിറത്തിൽ –

ആണെന്നതാണ് വ്യത്യാസം. എൽ ഇ ഡി ഇൻഡിക്കേറ്റർ കെ ട്ടി എം , ഡോമിനർ എന്നിവരിൽ കണ്ടത് തന്നെ. ഇനി പ്രതീക്ഷിക്കുന്നത് പിന്നിൽ മോണോ ഷോക്ക്, 110 // 150 സെക്ഷൻ ടയർ, ഡോമിനറിൽ കണ്ട അതേ –
ഡിസ്ക് ബ്രേക്കുകൾ എന്നിവ തുടരുമ്പോൾ. എൽ സി ഡി മീറ്റർ കൺസോൾ വിത്ത് ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി, എ ബി എസ് മോഡ്, ട്രാക്ഷൻ കണ്ട്രോൾ ഇപ്പോഴുള്ള പൾസറുകളിൽ കണ്ടത് ഇവനിലും ഉണ്ടാകും.
പക്ഷേ വലിയ പൾസറിന് ഇതിനു മുകളിൽ ഒരു ഫീച്ചേർ വേണമല്ലോ. അത് ക്വിക്ക് ഷിഫ്റ്റർ ആണെന്നാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം എൻജിൻ സൈഡിലും ചെറിയ കൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്.
പഴയ 373 ആണോ അതോ പുതിയ 399 സിസി ആണോ. പുതിയ എൻജിനാണ് എത്തുന്നത് എങ്കിൽ ഡോമിനർ പിൻവലിക്കാനുള്ള സാധ്യതയേറും. എന്തായാലും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് –
വരാൻ വലിയ സാധ്യതയുണ്ട്. മാർച്ച് 3 നാണ് ഒഫീഷ്യൽ ലോഞ്ച്. വില ഏകദേശം 2 ലക്ഷത്തിന് താഴെയാണ് പ്രതീക്ഷിക്കുന്നത്. മാവ്റിക്ക് 440, ആർ ട്ടി ആർ 310 എന്നിവരാണ് പ്രധാന എതിരാളി.
Leave a comment