ഹോണ്ടയുടെ എവർഗ്രീൻ താരമാണ് യൂണികോൺ. 2004 ൽ അവതരിപ്പിച്ച മോട്ടോർസൈക്കിളിന് ഇന്നുവരെ മികച്ച വില്പനയിൽ തുടരുമ്പോൾ. യൂണികോൺ നിരയിൽ യുവാക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച ഓരോ –
മോഡലുകളും വൻ പരാജയമാകുകയാണ് ചെയ്തത്. എന്നാൽ ആ വഴിയിൽ അവസാനമായി എത്തിയ എസ് പി 160 യും വലിയ വിജയമാക്കാൻ കഴിയുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്ലാസ്സിക് യൂണികോൺ –
20,000 ത്തിന് മുകളിൽ ഓരോ മാസവും വില്പന നടത്തുമ്പോളും. കഴിഞ്ഞ ഓഗസ്റ്റിൽ അവതരിപ്പിച്ച എസ് പി 160 യുടെ ഏറ്റവും കൂടുതൽ വില്പന നടത്തിയത് 7500 യൂണിറ്റിന് താഴെയാണ്. അത് താഴോട്ട് 2,300 യൂണിറ്റ്
വരെയും എത്തിയിട്ടുണ്ട്. ഹോണ്ടയുടെ പഴയ ഡാസിലർ, ട്രിഗ്ഗർ, യൂണികോൺ 160, എക്സ്ബ്ലേഡ്, എന്നിവരുടെ ഗതിയാകുമോ ഇവനും എന്ന് കാത്തിരുന്ന് തന്നെ കാണണം. ഇനി ഫെബ്രുവരി മാസത്തെ –
വില്പന നോക്കിയാൽ ആക്റ്റിവ, ഷൈൻ എന്നിവർ ലക്ഷങ്ങളുടെ വില്പന കൊണ്ടുവന്നു. യൂണികോൺ, ഡിയോ, എന്നിവരാണ് പതിനായിരങ്ങളിൽ നിൽക്കുന്നത്. ആയിരങ്ങളുടെ ലിസ്റ്റിൽ 6 മോഡലുകളും –
മൂന്നക്കം കണ്ട മൂന്ന് മോഡലുകളും, രണ്ടക്കം കണ്ട ഒരു മോഡലുമാണ് ഹോണ്ട നിരയിൽ ഉള്ളത്. ഇതിൽ എടുത്ത് പറയേണ്ട കാര്യം സി ബി 350 യുടെതാണ്. വലിയ ഇടിവാണ് സി ബി 350 സീരീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
2024 ഫെബ്രുവരി മാസത്തെ മാർക്ക് ലിസ്റ്റ് നോക്കാം.
മോട്ടോർസൈക്കിൾസ് | ഫെബ് 2024 | % |
ആക്റ്റിവ | 200,134 | 48.58 |
ഷൈൻ | 120,119 | 29.16 |
ഷൈൻ എസ് പി | 22,644 | 5.50 |
യൂണികോൺ | 21,293 | 5.17 |
ഡിയോ | 18,826 | 4.57 |
ഡിയോ 125 | 10,823 | 2.63 |
എസ് പി 160 | 5,155 | 1.25 |
ഡ്രീം | 5,103 | 1.24 |
ലിവോ | 3,211 | 0.78 |
സി ബി 350 സീരീസ് | 1,784 | 0.43 |
ഹോർനെറ്റ് | 1,442 | 0.35 |
സിബി 200 എക്സ് | 750 | 0.18 |
സി ബി 300 എഫ് | 308 | 0.07 |
സി ബി 300 ആർ | 219 | 0.05 |
എക്സ് എൽ 750 | 78 | 0.02 |
സിബി 500 എക്സ് | 66 | 0.02 |
ആകെ | 411,955 | 100.00 |
Leave a comment