വെള്ളിയാഴ്‌ച , 14 ഫെബ്രുവരി 2025
Home Bike news 2 സൂപ്പർ ഡ്യൂക്ക് സമമം ഒരു 450 റാലി റെപ്ലിക്ക
Bike news

2 സൂപ്പർ ഡ്യൂക്ക് സമമം ഒരു 450 റാലി റെപ്ലിക്ക

2025 കെടിഎം 450 റാലി റെപ്ലിക്ക അവതരിപ്പിച്ചു

2025 കെടിഎം 450 റാലി റെപ്ലിക്ക എത്തി
2025 കെടിഎം 450 റാലി റെപ്ലിക്ക എത്തി

ലോകത്തിലെ ഏറ്റവും ഭയങ്കരമായ ചാംപ്യൻഷിപ്പുകളിൽ ഒന്നാണ് ഡക്കർ റാലി. അതിൽ വൻ വിജയം സ്വന്തമാക്കിയ ബ്രാൻഡുകളിൽ ഒന്നാണ് കെ ടി എം. അതുകൊണ്ട് തന്നെ ഡക്കറിൻറെ റെപ്ലിക്ക –

മോഡലും കാലങ്ങളായി കെ.ടി.എം നിരയിൽ വില്പനയിലുണ്ട്. 2024 ലും പതിവ് തെറ്റിച്ചില്ല അപ്ഡേഷനുമായി 2025 എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ്.

എന്തൊക്കെയാണ് പുത്തൻ മോഡലിന് വിശേഷങ്ങൾ നോക്കാം.

2025 കെടിഎം 450 റാലി റെപ്ലിക്ക എത്തി
2025 കെടിഎം 450 റാലി റെപ്ലിക്ക എത്തി
  • തല ഉയർത്തി നിൽക്കുന്ന ഒരു കൊമ്പനെ പോലെയാണ് രൂപം
  • ഹെഡ്‍ലൈറ്റ് കവിൾ, വിൻഡ് സ്ക്രീൻ എന്നിവ ഒറ്റ കഷ്ണമാണ്, ട്രാൻസ്പെരൻറ്റുമാണ്
  • ഇരട്ട ഹെഡ്‍ലൈറ്റ് ഒന്നിന് മുകളിൽ ഒന്നായി വച്ചിരിക്കുന്ന സുസൂക്കിയുടെ പുതിയ ഡിസൈനുമായി ചെറിയ ഛായ വേണമെങ്കിൽ അവകാശപ്പെടാം
  • പക്ഷേ പുതിയ യൂണിറ്റ് ഹെഡ്‍ലൈറ്റ് 33% അധികം വെളിച്ചം തരുന്നുണ്ട് എന്നാണ് കെ ടി എം അവകാശപ്പെടുന്നത്
  • ഓഫ് റോഡിങ് താരമായതിനാൽ ഹെഡ്‍ലൈറ്റിന് തൊട്ട് താഴെയാണ് മുൻ മഡ്ഗാർഡ്
  • ടാങ്കിലേക്ക് ചേർന്ന് കിടക്കുന്ന നാരൗ സീറ്റ്
  • പിൻ മഡ്ഗാർഡ് ഉണ്ടോ എന്നാണ് സംശയം
  • അതിന് തൊട്ട് താഴെയായി അക്രയുടെ എക്സ്ഹൌസ്റ്റ് എത്തുന്നു

ഇനി താഴോട്ട് നീങ്ങിയാൽ

2025 കെടിഎം 450 റാലി റെപ്ലിക്ക എത്തി
2025 കെടിഎം 450 റാലി റെപ്ലിക്ക എത്തി
  • ഏത് ട്ടെറൈനിലും ഗ്രിപ്പ് നല്കുന്ന ഓഫ് റോഡ് ടയറുകൾ
  • സ്പോക്ഡ് വീൽസ് വിത്ത് അലൂമിനിയം റിംസ്
  • ഡബിൾ യൂ പി യുടെ ഫുള്ളി അഡ്ജസ്റ്റബിൾ സസ്പെൻഷൻ, ട്രാവൽ വരുന്നത് 304 // 280 എം എം .
  • ബ്രെമ്പോയുടെ സിംഗിൾ ഡിസ്ക് ബ്രേക്കുകൾ
  • 10 വർഷമായി കെ ടി എമ്മിൻറെ വിജയകൊടി പറിക്കുന്ന അതേ 449 സിസി, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെ.
  • എന്നാൽ ഇത്തവണ എസ് ഓ എച്ച് സി സിസ്റ്റം, ഫ്യൂൽ ഇൻജെക്ഷൻ, ക്ലച്ച്, ഗിയർബോക്സ് എന്നിവയിൽ മാറ്റം വരുത്തിയിട്ടുണ്ട്
  • ഒപ്പം എൻജിൻ തണുപ്പിക്കാനായി രണ്ടു റേഡിയേറ്ററാണ് ഇത്തവണ വന്നിരിക്കുന്നത്
  • പവർ, ടോർക് തുടങ്ങിയ കാര്യങ്ങൾ പുറത്ത് വിട്ടിട്ടില്ല
  • ഇന്ധനടാങ്ക് വരുന്നത് 35 ലിറ്റർ

ഇതൊക്കെയാണ് പുത്തൻ 450 റാലി റെപ്ലിക്കയുടെ വിശേഷങ്ങൾ. ഇനി വില നോക്കിയാൽ 40,000 യൂ എസ് ഡോളർ ആണ് ഇവൻറെ അമേരിക്കയിലെ വില വരുന്നത്. ആ വിലക്ക് അമേരിക്കയിൽ സൂപ്പർ ഡ്യൂക്ക് –

രണ്ടെണ്ണം വാങ്ങാം. ട്രാക്ക് മോഡലുകൾ പൊതുവെ അങ്ങനെ ആണല്ലോ. ഇന്ത്യയിൽ എത്താൻ വഴിയില്ല. ആകെ 100 യൂണിറ്റ് മാത്രമാണ് അവതരിപ്പിക്കുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പ്രതികാരം വുമായി കെടിഎം

ലോകത്തിലെ ഏറ്റവും കരുത്തുറ്റ സിംഗിൾ സിലിണ്ടർ എന്ന കിരീടം. ഏറെ നാളായി കെടിഎം ൻറെ കൈയിലായിരുന്നു....

റോയല് എന്ഫീല്ഡ് മെറ്റിയര് വിറക്കും

റോയല് എന്ഫീല്ഡ് മെറ്റിയര് ഇന്ത്യയിൽ മികച്ച വില്പനയുള്ള ബൈക്കാണ്. എല്ലാ എൻഫീൽഡുകളും പോലെ എതിരാളികൾ ഇല്ലാതെയാണ്...

ഫെബ്രുവരി യിൽ എത്തുന്ന ബൈക്കുകൾ

ഫെബ്രുവരി യിൽ പുതിയ 5 മോട്ടോർസൈക്കിൾ ആണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതിൽ ഹീറോ, ഡുക്കാറ്റി...

കെടിഎം ആഡ്വഞ്ചുവർ പടയുടെ വില പുറത്ത്

ഇന്ത്യയിൽ തങ്ങളുടെ രണ്ടാം തലമുറ 2025 കെടിഎം ആഡ്വഞ്ചുവർ അവതരിപ്പിച്ച് കെ ടി എം. 250...