ഇന്ത്യയിൽ ക്രൂയ്സർ മോഡലുകൾക്ക് അത്ര ജനപ്രീതിയുള്ള മാർക്കറ്റ് അല്ല. എന്നിട്ടും ഹാർലിയുടെ കുഞ്ഞന്മാരായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡും ഇന്ത്യയിൽ 2021 ൽ വിടവാങ്ങുന്നത് വരെ വലിയ വിജയമായ മോഡലായിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ നിന്ന് ഫാക്ടറിയും അടച്ചു പോക്കാൻ നിൽക്കുമ്പോളാണ് ഹീറോ കൈകൊടുത്ത് ഇന്ത്യയിൽ വീണ്ടും എത്തിച്ചത്. സി ബി യൂ യൂണിറ്റുകൾ മാത്രം വിറ്റ് ഇന്ത്യയിൽ അധികം നാൾ പിടിച്ച് നിൽക്കാൻ സാധിക്കില്ല എന്ന് നന്നായി അറിയുന്ന ഹാർലിയും ഹീറോയും. തങ്ങളുടെ കുഞ്ഞൻ മോഡലിൻറെ വികസനം അഡ്വാൻസ്ഡ് സ്റ്റേജിൽ ആണെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഹീറോയുടെ പ്രീമിയം മോഡലുകൾ എത്തുന്നതിന് മുൻപായിരിക്കും കുഞ്ഞൻ ഹാർലി ഇന്ത്യയിൽ എത്തുന്നത് 2024 മാർച്ചോടെ എത്തുന്ന ഹാർലി മോഡലുകൾ പ്രധാനമായും റോയൽ എൻഫീൽഡ് 350 മോഡലുകളെയും ട്രിയംഫിൻറെ വരാനിരിക്കുന്ന അഫൊർഡബിൾ താരത്തെയാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ ഇന്നലെ എത്തിയ ക്യു ജെ മോട്ടോഴ്‌സുമായി ഹാർലി കുഞ്ഞൻ മോഡൽ ഒരുക്കുന്നു എന്ന വാർത്തകളും ഇന്റർനെറ്റിൽ പരകുന്നുണ്ട്. ഇന്നലെ എത്തിയതിൽ 300 സിസി, വി ട്വിൻ ക്രൂയ്‌സർ എസ് ആർ വി 300 എന്ന മോഡലുമായി വലിയ സാദൃശ്യം ഉണ്ടാകും എന്നാണ് വയ്പ്പ്.
ഹാർലിയുടെ കുഞ്ഞൻ മോഡലിന് ഒപ്പം ഈ എൻജിൻ തന്നെ ഹീറോ നിരയിൽ എത്തുമോ എന്ന് കണ്ട് തന്നെ അറിയണം. ഹാർലിയുടെ സ്പോർട്ട് നിരയിലെ എഞ്ചിനാണ് സാഹസികന് വച്ചിരിക്കുന്നത്. അതുപോലെ തന്നെ ഹാർലിയുടെ ക്രൂയ്‌സറിൻറെ എൻജിൻ ഹീറോയുടെ സ്പോർട്സ് ബൈക്കിനും വച്ചേക്കാം. വി ട്വിൻ എൻജിനുമായൊരു ഒരു സ്പോർട്സ് ബൈക്ക് സാധ്യത കുറവാണെങ്കിലും തള്ളിക്കളയാൻ സാധിക്കില്ല.
Leave a comment