ഉത്സവകാലമായതിനാൽ വില്പന ഘനഗംഭീര്യത്തോടെ നടക്കുക്കയാണ്. എന്നാൽ ഹീറോയുടെ അഫൊർഡബിൾ ബൈക്കിന് ഇപ്പോൾ അത്ര നല്ല കാലമല്ല. പറഞ്ഞുവരുന്നത് എച്ച് എഫ് ഡീലക്സിൻറെ കാര്യമാണ്. ഇന്ത്യയിൽ ബെസ്റ്റ് സെല്ലിങ് ചാർട്ടിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന എച്ച് എഫ് ഡീലക്സ് ഇപ്പോൾ കുറച്ച് മാസങ്ങളായി നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ രണ്ടാം സ്ഥാനത്തേക്ക് ഷൈൻ എതിരാളികൾ ഇല്ലാതെ നിൽകുമ്പോൾ മൂന്നാം സ്ഥാനത്ത് പൾസർ സീരിസിൻറെ കൈയിലാണ്. അഞ്ചം സ്ഥാനം പ്ലാറ്റിന കൈടക്കിയപ്പോൾ പൾസറിൻറെ എതിരാളിയായ അപാച്ചെയാണ് തൊട്ട് താഴെ. യൂണികോൺ, പാഷൻ, ക്ലാസ്സിക് 350 എന്നിവർ തമ്മിൽ ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ് നടക്കുന്നത്. പത്താം സ്ഥാനത്ത് പഴയ ഷൈനിൻറെ എതിരാളി ഗ്ലാമറാണ്. ഒന്നാം സ്ഥാനത്തിൻറെ കാര്യം പറയണ്ടതില്ലല്ലോ.
മോഡൽസ് | ഒക്. 2022 |
സ്‌പ്ലെൻഡോർ | 261,721 |
ഷൈൻ | 130,916 |
പൾസർ | 113,870 |
എച്ച് എഫ് ഡീലക്സ് | 78,076 |
പ്ലാറ്റിന | 57,842 |
അപാച്ചെ | 40,988 |
യൂണികോൺ | 31,986 |
പാഷൻ | 31,964 |
ക്ലാസ്സിക് 350 | 31,791 |
ഗ്ലാമർ | 28,335 |
ആകെ | 807,489 |
Leave a comment