കെടിഎം തങ്ങളുടെ 390 സീരിസിലെ ഏറ്റവും വലിയ സാഹസികനെ ഇന്ത്യയിൽ അവതരിപ്പിച്ചു. ആഡ്വൻച്ചുവർ, എൻഡ്യൂറോ 390 ആർ ആകുന്നത് എങ്ങനെ എന്ന് നോക്കാം.
- മുന്നിൽ നിന്ന് തുടങ്ങിയാൽ മുൻ ടയർ 90 സെക്ഷൻ 21ഇഞ്ച് തന്നെ , ബീക്കും സാഹസികനിൽ നിന്ന് എടുത്തപ്പോൾ
- ഫയറിങ് എടുത്തു കളഞ്ഞു. എൽ ഇ ഡി ഹെഡ്‍ലൈറ്റ് ഡിസൈൻ പഴയ 690 ഡ്യൂക്കിനോടാണ് സാമ്യം ” നൊസ്റ്റു “
- മൂന്ന് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഹാൻഡിൽ ബാർ
- ഇന്ധനടാങ്ക് 14.5 ൽ നിന്ന് 9 ലിറ്റർ ആയിട്ടുണ്ട് – ട്രാക്കിൽ ആണല്ലോ കളികൾ

- സാഹസികരിൽ ഞെട്ടിക്കുന്നത് സീറ്റ് ഹൈറ്റും ഗ്രൗണ്ട് ക്ലീറൻസുമാണല്ലോ
- സീറ്റ് ഹൈറ്റ് 860 എം എം , ഗ്രൗണ്ട് 253 എം എം
- എഡിവി 390 യിൽ കണ്ട ഷാർപ് ആയ ടൈൽ സെക്ഷൻ ഇവിടെയും കാണാം
- ഫയറിങ്, സൈഡ് പാനലുകൾ, ഇന്ധനടാങ്ക് എന്നിവയിൽ മാറ്റം വന്നപ്പോൾ ഭാരത്തിൽ 6 കെ ജി കുറഞ്ഞ് 177 കെജി ആയി
- പിൻ ടയർ സാഹസികനെക്കാളും വലുതാണ്, 18 ഇഞ്ച് 140 സെക്ഷൻ .
ഷാസി 390 യിൽ നിന്നും മാറ്റമില്ല. എൻജിനും അതുപോലെ തന്നെ. 399 സിസി , സിംഗിൾ സിലിണ്ടർ , ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 46 പി എസും , 39 എൻ എം ടോർക്കും. എന്നാൽ ഇനിഷ്യൽ കൂടുതൽ കളർ ആകാൻ –
പിൻ സ്‌പോക്കെറ്റിന് ടീത്ത് കൂടുതൽ നൽകിയിട്ടുണ്ട്. സസ്പെൻഷൻ പാരമ്പരാഗതമായി വരുന്ന ഡബിൾയൂ പി യുടെ കരുത്തന്മാർ തന്നെ. ട്രാവലിലും മാറ്റമില്ല 200 // 205 എം എം തന്നെ.

- ബിഎംഡബ്ല്യു ജി 310 ആര് , ജിഎസ് പിൻവലിക്കുന്നു
- 450 എംടി ക്ക് എത്ര രൂപ പ്രതീക്ഷിക്കാം
- കെടിഎം ആഡ്വഞ്ചുവർ പടയുടെ വില പുറത്ത്
ഇലക്ട്രോണിക്സിലും എൻഡ്യൂറോ 390 ആർ ൽ വെട്ടുകൾ വന്നിട്ടുണ്ട്. 4.2 ഇഞ്ച് ടി എഫ് ടി ഡിസ്പ്ലേ എത്തിയപ്പോൾ. ക്രൂയിസ് കണ്ട്രോൾ എടുത്ത് കളഞ്ഞു. വിട്ട് പോയതിൽ ഒന്ന് കൂടെ കൂട്ടി ചേർക്കുമ്പോൾ –
ട്യൂബ്ലെസ്സ് സ്പോക്ക് വീലുകൾ അല്ല ഇവന് . ഇനി വിലയിലേക്ക് നോക്കിയാൽ , 3.36 ലക്ഷം രൂപയാണ് ഇവൻറെ എക്സ്ഷോറൂം വിലയായി വരുന്നത്.
ഈ സെഗ്മെന്റിൽ കെ എൽ എക്സ് 230 യാണ് എതിരാളിയായി എത്തുന്നത്. വില 3.3 ലക്ഷം.
Leave a comment