ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news ജപ്പാന് ബൈക്ക് നിർമ്മാതാക്കളെ ആട്ടി മറിച്ച് ചൈന
Bike news

ജപ്പാന് ബൈക്ക് നിർമ്മാതാക്കളെ ആട്ടി മറിച്ച് ചൈന

സി എഫ് മോട്ടോ 500 എസ് ആർ വൂം ൻറെ വില പ്രഖ്യാപിച്ചു

ജപ്പാന് ബൈക്ക് നിർമ്മാതാക്കളെ ആട്ടി മറിച്ച് ചൈന
ജപ്പാന് ബൈക്ക് നിർമ്മാതാക്കളെ ആട്ടി മറിച്ച് ചൈന

ചെറിയ ബൈക്കുകളിൽ ടോപ് ഏൻഡ് കാണിക്കുന്ന മോഡലുകൾ. നിർമ്മിക്കുന്ന ബ്രാൻഡുകളാണ് ജപ്പാന് ൽ ഉണ്ടായിരുന്നത്. 250 സിസിയിൽ നാലു സിലിണ്ടർ, 400 സിസിയിൽ നാല് സിലിണ്ടർ എന്നിങ്ങനെ –

ഭീകരന്മാരുടെ ലിസ്റ്റ് നീളുകയായിരുന്നു. എന്നാൽ അത് 90 ക്കളിലെ കഥയാണെങ്കിൽ. പുതിയ കാലത്ത് അത്തരം കുഞ്ഞൻ മോഡലുകൾ നിർമ്മിക്കുന്നത് കവാസാക്കി മാത്രമാണ്. ഉയർന്ന വില, സൂപ്പർ സ്പോർട്ട് –

മോഡലുകളുടെ ഡിമാൻഡ് കുറവ് എന്ന് പറഞ്ഞ്. യമഹ, സുസുക്കി, ഹോണ്ട എന്നിവർ ചെറുത് എന്നല്ല. വലിയ മോഡലുകളിൽ നിന്ന് മാറി നിൽക്കുന്ന കാലത്താണ്. ചൈനയിൽ നിന്ന് 4 സിലിണ്ടർ –

ജപ്പാന് ബൈക്ക് നിർമ്മാതാക്കളെ ആട്ടി മറിച്ച് ചൈന
ജപ്പാന് ബൈക്ക് നിർമ്മാതാക്കളെ ആട്ടി മറിച്ച് ചൈന

വസന്തം എത്തുന്നത്. അതും പകുതി വിലക്ക് എന്ന അത്യാകർഷണം കൂടിയുണ്ട്. പറഞ്ഞു വരുന്നത് സി എഫ് മോട്ടോ 500 എസ് ആർ വൂമിനെ കുറിച്ചാണ്. ഇരട്ട റൌണ്ട് ഹെഡ്‍ലൈറ്റ് പോലെ –

തോന്നിക്കുന്ന റാം എയർ ഇൻടെക്ക്. ബബിൾ ഫയറിങ് പോലെ തോന്നിക്കുന്ന ഫയറിങ് സെക്ഷൻ, ബോക്സ് ടൈപ്പ് പിൻവശം. ഇരട്ട റൌണ്ട് ഹെഡ്‍ലൈറ്റ് എന്നിവയാണ് രൂപത്തിൽ ഇവനെ –

പ്രധാന എതിരാളിയുമായി തട്ടിച്ചു നോക്കാം

വ്യത്യസ്തനാക്കുന്നത് എങ്കിൽ. ഹൈലൈറ്റ് ഇതൊന്നും അല്ല, എൻജിനാണ്. 4 സിലിണ്ടർ, 500 സിസി, ലിക്വിഡ് എൻജിൻ പുറത്തെടുക്കുന്ന കരുത്ത്. 12,500 ആർ പി എമ്മിൽ 79 പി എസ് ആണ്.

കവാസാക്കി മോട്ടോര് സൈക്കിള്സ് ഇസഡ് എക്സ് 4 ആർ ആർ അവതരിപ്പിച്ചു
കവാസാക്കി മോട്ടോര് സൈക്കിള്സ് ഇസഡ് എക്സ് 4 ആർ ആർ അവതരിപ്പിച്ചു

ടോർക് നോക്കിയാൽ 10,000 ആർ പി എമ്മിൽ 49 എൻ എം വും . പ്രധാന എതിരാളി ഇസഡ് എക്സ് 4 ആറിൻറെ സ്പെക് നോക്കിയാൽ, 401 സിസി, 4 സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ ഉല്പാദിപ്പിക്കുന്നത്.

80 പി എസ് കരുത്തും 39.6 എൻ എം ടോർക്കുമാണ്. പെർഫോമൻസ് നിര ആയതിനാൽ ഭാരവും നോക്കണമല്ലോ. 188 കെ ജി ഇസഡ് എക്സിനും, വൂമിന് വരുന്നത് 194 കെ ജി യുമാണ്.

ഇവിടം വരെ ജപ്പാന് സ്കോർ ചെയ്തെങ്കിൽ. ഇനിയാണ് ചൈനയുടെ ഭാഗം വരുന്നത്, വില. ഇസഡ് എക്സ് 4 ആറിന് ചൈനയിലെ വില വരുന്നത് 69,800 ചൈനീസ് യുവാൻ അതായത് 8.26 ലക്ഷം ഇന്ത്യൻ രൂപ.

ജപ്പാന് ബൈക്ക് നിർമ്മാതാക്കളെ ആട്ടി മറിച്ച് ചൈന
ജപ്പാന് ബൈക്ക് നിർമ്മാതാക്കളെ ആട്ടി മറിച്ച് ചൈന

ഇനി വൂമിൻറെ വില നോക്കിയാൽ നേർ പകുതി 37,980 ചൈനീസ് യുവാൻ ഇന്ത്യൻ വില നോക്കിയാൽ 4.49 ലക്ഷം മാത്രം. ഇന്ത്യയിൽ ആർ എസ് 457 നെക്കാളും കുറച്ച് വില കൂടുതൽ.

എന്തായാലും ആ വിലക്ക് ആ മോഡൽ കിട്ടാൻ വഴിയില്ല. കാരണം, ഇന്ത്യയിൽ സി എഫ് മോട്ടോയുടെ 650 സിസി മോഡലിൻറെ വില ആരംഭിക്കുന്നത് തന്നെ 4.29 ലക്ഷം രൂപയിലാണ്.

ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ ചൂടപ്പം പോലെ വിൽക്കുന്നത് കണ്ട്. ഇവനെങ്ങാനും ഇന്ത്യയിൽ എത്തിയാൽ. പിന്നെ പറയേണ്ടല്ലോ. നിങ്ങളുടെ അഭിപ്രായം കൂടി അറിയിക്കുമല്ലോ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...