ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news പുതിയ 5 മാറ്റങ്ങളുമായി പൾസർ 220
Bike news

പുതിയ 5 മാറ്റങ്ങളുമായി പൾസർ 220

ഒഫീഷ്യൽ ലോഞ്ച് ഉടൻ ഉണ്ടാകും

bajaj pulsar 220 2024 edition spotted
bajaj pulsar 220 2024 edition spotted

ഇന്ത്യയിൽ പൾസർ നിരയിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതിൽ നിന്ന് പൾസർ നിരയിലെ ഇതിഹാസ താരവും മാറി നിൽക്കുന്നില്ല. പുതിയ 5 മാറ്റങ്ങളുമായാണ് പൾസർ 220 –

എത്തിയിരിക്കുന്നത്. അതിൽ ഡിസൈൻ, എൻജിൻ സ്പെക് എന്നിവയിൽ മാറ്റം വന്നിട്ടില്ല. സെമി ഫയറിങ്, 220 സിസി ഓയിൽ കൂൾഡ് എൻജിൻ, സ്പ്ലിറ്റ് സീറ്റ്, ഇന്ധനടാങ്ക്, ടെലിസ്കോപിക്, ഡ്യൂവൽ ഷോക്ക് –

400 ns pulsar design leaked
പൾസർ 400ൻറെ ചാര ചിത്രങ്ങൾ പുറത്ത്.

അബ്‌സോർബേർസ് എന്നിവ ഇവനിലും തുടരുമ്പോൾ. ഇനി മാറ്റങ്ങളുടെ ലിസ്റ്റിലേക്ക് പോകാം. എല്ലാ മോഡലുകളുടെയും പോലെ എൽ സി ഡി മീറ്റർ കൺസോൾ തന്നെയാണ് ഇവനിലും എത്തിയിരിക്കുന്നത്.

ഇനി മുതൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക്, ഡിസ്റ്റൻസ് റ്റു എംറ്റി തുടങ്ങിയ കാര്യങ്ങൾ ഇനി മീറ്ററിൽ നിന്ന് വായിച്ചെടുക്കാം. ഒപ്പം ബ്ലൂറ്റുത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും നൽകിയിട്ടുണ്ട്.

ഇവയൊക്കെ നിയന്ത്രിക്കാൻ സ്വിച്ച് ഗിയറിലും മാറ്റം വരുത്തിയതിനൊപ്പം. റൈഡിങ്ങിൽ തന്നെ മൊബൈൽ ചാർജ് ചെയ്യാനായി യൂ എസ് ബി ചാർജിങ് പോർട്ടും നൽകിയിരിക്കുന്നു.

ഇതൊക്കെയാണ് മാറ്റങ്ങളുടെ ഹൈലൈറ്റുകൾ എങ്കിൽ, സ്ഥിരമായി കിട്ടുന്ന രണ്ടു മാറ്റങ്ങളാണ് ഇനി വരുന്നത്. അതിൽ ഒന്ന് പുതിയ ഗ്രാഫിക്സ് തന്നെ അത് കഴിഞ്ഞെത്തുന്നത് വിലകയറ്റമാണ്.

ഏകദേശം 2,500/- രൂപ കൂടാനാണ് സാധ്യത. 1.40 ലക്ഷം രൂപയാണ് ഇവൻറെ ഇപ്പോഴത്തെ എക്സ് ഷോറൂം വില വരുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...