ഇന്ത്യയിൽ വലിയ ചുവടുവയ്പാണ് അൾട്രാ വൈലറ്റ് നടത്തിയിരിക്കുന്നത്. ഇലക്ട്രിക്ക് സ്പോർട്സ് ബൈക്ക് നിരയിലേക്ക് എത്തുന്ന ആദ്യ മോഡൽ ലക്ഷങ്ങളുടെ വിലയുണ്ടായിട്ടും മണിക്കൂറുകൾക്ക് കക്കം വിറ്റ് തീർക്കുകയാണ് ഉണ്ടായത്. ഇലക്ട്രിക്ക് വിപണി പിച്ചവച്ചു തുടങ്ങിയ ഈ കാലത്ത് മികച്ച ഉൽപനം കൊണ്ട് മാത്രം കാര്യമില്ല എന്നറിയുന്ന അൾട്രാ വൈലറ്റ് തങ്ങളുടെ ഭാവി പദ്ധതികൾ വിശധികരിക്കുകയാണ്.
ഓൺലൈൻ വില്പന ഒന്നും ഇന്ത്യയിൽ ഉടനെ വിജയം കാണില്ല എന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളുടെ സംഭവങ്ങൾ മനസിലാക്കിയത് കൊണ്ടാകാം ഷോറൂമുകളുടെ പുതു തലമുറക്കാരൻ എക്സ്പീരിയൻസ് സെന്ററുകൾ അടുത്തവർഷം തന്നെ ഇന്ത്യയിലെ കൊച്ചിയുൾപ്പടെ എല്ലാ നഗരങ്ങളിലേക്കും സാന്നിദ്യം അറിയിക്കുവാൻ ഒരുങ്ങുകയാണ് അൾട്രാ വൈലറ്റ്.
ഓല, എഥർ എന്നിവർക്ക് പിന്നാലെ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ ഇന്ത്യയിൽ ഉടനീളം ഒരുക്കുകയാണ് അടുത്ത പടി. അത് ഏകദേശം 2024 ലോടെ പ്രവർത്തന സജ്ജമാകും. ഒപ്പം ഇത്രയും വിലയുള്ള മോഡൽ മാത്രം കൊണ്ട് ഇന്ത്യ പോലുള്ള വിപണിയിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന് നന്നായി അറിയുന്ന അൾട്രാ വൈലറ്റിൻറെ മൂന്നാം പടിയാണ് പുതിയ മോഡലുകൾ. 2025 ഓടെ നഗരയാത്രക്കൾക്കായി ഒരുക്കുന്ന മോഡലിനൊപ്പം മൂന്ന് മോഡലുകൾ ഇവരുടെ കൈയിൽ നിന്ന് പ്രതീഷിക്കാം.
ഈ നീക്കങ്ങളോടെ ഇന്ത്യയിൽ വലിയ ശക്തിയാകുമെന്ന് കണക്ക് കൂട്ടലിൽ ഇന്റർനാഷണൽ മാർക്കറ്റ് പിടിക്കാനാണ് അടുത്ത പദ്ധതി. അതും 2030 ഓടെ ലോകത്തിലെ എല്ലാ മാർക്കറ്റിലും സാന്നിദ്യം അറിയിക്കും.
Leave a comment