വെള്ളിയാഴ്‌ച , 14 ഫെബ്രുവരി 2025
Home Bike news ക്യു ജെ യുടെ കരുത്തൻ
Bike news

ക്യു ജെ യുടെ കരുത്തൻ

എസ് ആർ കെ 400 ഇന്ത്യയിൽ

qj motors srk 400 launched in india

ചൈനീസ് വാഹന നിർമ്മാതാവായ ക്യു ജെ മോട്ടോഴ്‌സിൻറെ ഏറ്റവും കരുത്തുറ്റ മോഡൽ എസ് ആർ കെ 400, ഷാരൂഖാൻറെ ചുരുക്കപേരുമായി എത്തുന്ന ഇവൻ ഡിസൈനിലും കുറച്ചു സ്റ്റൈലിഷ് സ്റ്റാർ ആണ്. ഭാവിയിൽ നിന്ന് എത്തിയപോലെയുള്ള ഷാർപ്പ് ആയ ഡിസൈൻ ബോഡി ലൈനുകൾ എല്ലാം എല്ലാവരും നോക്കിപോകുന്ന തരത്തിലാണ്. കുതിക്കാൻ നില്കുന്നത് പോലെയുള്ള ഡ്യൂവൽ ഹെഡ്‍ലൈറ്റ്, തൊട്ട് മുകളിലായി ട്ടി എഫ് ട്ടി ഡിസ്പ്ലേ,  മസിൽ പെരുപ്പിച്ച് നിൽക്കുന്ന 13.5 ലിറ്റർ ഇന്ധന ടാങ്ക്, 785 എം എം സ്പ്ലിറ്റ് സീറ്റും കടന്ന് എത്തുന്നത് തുറന്നിരിക്കുന്ന ടൈൽ സെക്ഷനിലേക്കാണ്. അവിടെ ട്ടി ഷെയ്പ്പിലാണ്  ടൈൽ ലൈറ്റ് ഡിസൈൻ. എന്നാൽ  പിൻവശം ഡിസൈനർമാരുടെ പ്രധാന വേട്ട മൃഗമായ ഡയവലിനോട് ചേർന്നാണ് നിൽപ്പ്.  

ഇനി പ്രധാന ഭാഗം കരുത്തൻ എൻജിനിലേക്കാണ്. 40 ബി എച്ച് പി കരുത്തും 37 എൻ എം ടോർക്കും ഉല്പാദിപ്പിക്കുന്ന 400 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ് ഇവന് ജീവൻ നൽകുന്നത്. 6 സ്പീഡ് ട്രാൻസ്മിഷൻ, കരുത്ത് പകരുന്നത് 140 സെക്ഷൻ പിൻ ടയറിലേക്കും 110 സെക്ഷൻ മുൻ ടയറിലേക്കുമാണ്. മുന്നിൽ യൂ എസ് ഡി ഫോർക്ക്, പിന്നിൽ  മോണോ എന്നിവർ സസ്പെൻഷൻ വിഭാഗം നോക്കുമ്പോൾ. ബ്രേക്കിങ്ങിന് പാളിച്ച വരാതിരിക്കാൻ 260 എം എം ഡ്യൂവൽ ഡിസ്‌ക്കും പിന്നിൽ 240 എം എം സിംഗിൾ ഡിസ്ക്കുമാണ് ബ്രേക്കിങ്ങിനായി നൽകിയപ്പോൾ ഡബിൾ സുരക്ഷക്കായി ഡ്യൂവൽ ചാനൽ എ ബി എസും കൂട്ടിനുണ്ട്. അണ്ടർബെല്ലി എക്സ്ഹൌസ്റ്റ് നൽകിയിട്ടും 150 എം എം ഗ്രൗണ്ട് ക്ലീറൻസുള്ള ഇവൻറെ ആകെ ഭാരം 186 കെ ജി യാണ്.  

ഇന്ത്യയിൽ 400 സിസി യിൽ പ്രധാന എതിരാളി എത്തുന്നത് നമ്മുടെ ഒറ്റ സിലിണ്ടർ റോക്കറ്റ് ഡ്യൂക്ക് 390 യാണ്. എന്നാൽ ഒരു സിലിണ്ടർ കൂടുതലും കുറച്ചു പ്രീമിയം ഫീച്ചേഴ്സീനും കൂടി ക്യു ജെ ചോദിക്കുന്നത് ഡ്യൂക്ക് 390 യെക്കാളും 60,000/- രൂപ കൂടുതലാണ്. ക്യു ജെ എസ് ആർ കെ 400 ന് ഇന്ത്യയിലെ വില ആരംഭിക്കുന്നത് 3.59 ലക്ഷം രൂപയാണ്.  

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

പ്രതികാരം വുമായി കെടിഎം

ലോകത്തിലെ ഏറ്റവും കരുത്തുറ്റ സിംഗിൾ സിലിണ്ടർ എന്ന കിരീടം. ഏറെ നാളായി കെടിഎം ൻറെ കൈയിലായിരുന്നു....

റോയല് എന്ഫീല്ഡ് മെറ്റിയര് വിറക്കും

റോയല് എന്ഫീല്ഡ് മെറ്റിയര് ഇന്ത്യയിൽ മികച്ച വില്പനയുള്ള ബൈക്കാണ്. എല്ലാ എൻഫീൽഡുകളും പോലെ എതിരാളികൾ ഇല്ലാതെയാണ്...

ഫെബ്രുവരി യിൽ എത്തുന്ന ബൈക്കുകൾ

ഫെബ്രുവരി യിൽ പുതിയ 5 മോട്ടോർസൈക്കിൾ ആണ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതിൽ ഹീറോ, ഡുക്കാറ്റി...

കെടിഎം ആഡ്വഞ്ചുവർ പടയുടെ വില പുറത്ത്

ഇന്ത്യയിൽ തങ്ങളുടെ രണ്ടാം തലമുറ 2025 കെടിഎം ആഡ്വഞ്ചുവർ അവതരിപ്പിച്ച് കെ ടി എം. 250...