വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news സീറോ ഇലക്ട്രിക്ക് ബൈക്ക് എഫ് എക്സ് ഇ ഇന്ത്യയിൽ
Bike news

സീറോ ഇലക്ട്രിക്ക് ബൈക്ക് എഫ് എക്സ് ഇ ഇന്ത്യയിൽ

ഹീറോ മോട്ടോ കോർപ്പ് ൻറെ കൈപിടിച്ചാണ് ഇവൻറെ വരവ്

സീറോ ഇലക്ട്രിക്ക് ബൈക്ക് എഫ് എക്സ് ഇ ഇന്ത്യയിൽ
സീറോ ഇലക്ട്രിക്ക് ബൈക്ക് എഫ് എക്സ് ഇ ഇന്ത്യയിൽ

ഇന്ത്യയിൽ ഇലക്ട്രിക്ക് ബൈക്കുകളുടെ വിപണി ശക്തമായി കൊണ്ടിരിക്കുന്ന കാലമാണ്. ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപ് എന്ന രീതിയിൽ. ഹീറോ മോട്ടോ കോർപ്പ് 2022 ൽ തന്നെ സീറോ ഇലക്ട്രിക് ബ്രാൻഡിൽ

വലിയ നിക്ഷേപം നടത്തിയിരുന്നു. 2022 ൽ 490 കോടിയുടെ നിക്ഷേപമാണ് അങ്ങ് കാലിഫോർണിയയിൽ എത്തിച്ചത്. അതിൻറെ ഭാഗമായി ഇലക്ട്രിക്ക് വിപണിയിൽ ഇരുവരും കൈകോർക്കും എന്ന് –

നേരത്തെ അറിയിച്ചിരുന്നു. ഒപ്പം ഹീറോയുടെ പ്രീമിയം നിരയിലെ ഇപ്പോഴത്തെ ഡിസൈൻ മാറ്റത്തിനും. ഈ കൂട്ടുക്കെട്ട് ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. അമേരിക്ക അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഇവൻ-

അത്ര നിസാരകാരനല്ല. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ഇലക്ട്രിക്ക് മോഡലുകൾ നിർമ്മിക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ്. 10 ലക്ഷത്തിന് മുകളിലാണ് സിറോയുടെ അവിടത്തെ പോർട്ട്ഫോളിയോ –

ആരംഭിക്കുന്നത് . ഇന്ത്യയിൽ ഇപ്പോൾ സ്പോട്ട് ചെയ്ത എഫ് എക്സ് ഇ യാണ് ഏറ്റവും വില കുറവുള്ള മോഡൽ.
സൂപ്പർമോട്ടോ മോഡലായ ഇവന്. 34 കിലോ വാട്ട് ( 46 എച്ച് പി ) കരുത്ത് പകരുന്ന ഇലക്ട്രിക്ക് –

മോട്ടോറാണ് ഹൃദയം. 106 എൻ എം ടോർക്കും ഉല്പാദിപ്പിക്കും. ഊർജ്ജ സ്രോതസ്സ് 7.2 കെ ഡബിൾ യൂ എച്ച് ആണ്. 1.3 മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ആകുന്ന ബാറ്ററി കൊണ്ട്. ടോപ് സ്പീഡ് 137 കിലോ മീറ്ററും.

പരമാവധി റേഞ്ച് 169 കിലോ മീറ്ററുമാണ്. ഇന്ത്യയിൽ വരും കാലങ്ങളിൽ ഇവനടക്കം കുറച്ചു ബൈക്കുകളെ ഈ ബ്രാൻഡിൽ പ്രതീക്ഷിക്കാം. സാഹസികൻ, സ്പോർട്സ് ബൈക്ക്, നേക്കഡ് സ്പോർട്സ് ബൈക്ക്, –

എന്നിങ്ങനെ വലിയ താര നിര തന്നെയുണ്ട്. പക്ഷേ സീറോ തങ്ങളുടെ സ്വന്തം ഷോറൂം വഴിയാകും ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ സാധ്യത. ലോഞ്ച് തുടങ്ങിയ കാര്യങ്ങൾ വഴിയെ അറിയിക്കാം.

ഹാർലിയെ പോലെ കുഞ്ഞൻ സീറോയെ ഇന്ത്യയിൽ പിറവി എടുക്കാനും സാധ്യതയേറെയാണ്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...