ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ എക്സ്എസ്ആർ ഇന്ത്യയിലേക്ക് എത്തുകയാണ്.
നവംബര് 11 ന് പ്രെസ്സ് മീറ്റിനുള്ള ഇൻവിറ്റേഷൻ കിട്ടിയെങ്കിലും, നമുക്കല്ല പ്രമുഖർക്ക്. ഏതാണ് മോഡൽ എന്ന് വ്യക്തമായിരുന്നില്ല. മിക്കവാറും വിചാരിച്ചിരുന്നത് മാക്സി സ്കൂട്ടർ എൻ മാക്സ് ആകുമെന്നാണ്.
ഭാരത് ഓട്ടോ എക്സ്പോയിൽ അവൻ ഉണ്ടായിരുന്നല്ലോ. ആർ 15 ൻറെ എഞ്ചിനുമായി ഒരു മാക്സി സ്കൂട്ടർ. എന്നാൽ അവിടം കൊണ്ട് നിർത്താൻ യമഹ തീരുമാനിച്ചിട്ടില്ല.

യമഹയുടെ ക്ലാസ്സിക് താരം എക്സ്എസ്ആർ എന്നാണ് ഇപ്പോഴത്തെ സംസാരം. കാരണം ഇന്ത്യയിൽ യമഹ എക്സ്എസ്ആർ 155 നെ സ്പോട്ട് ചെയ്തിരിക്കുകയാണ്.
അതെ റൌണ്ട് ഹെഡ്‍ലൈറ്റ് , ട്ടിയർ ഡ്രോപ്പ് ഇന്ധനടാങ്ക് , സിംഗിൾ സീറ്റ് , റൌണ്ട് ടൈൽ ലൈറ്റ് എന്നിങ്ങനെ ദി ഓജി എത്തുകയാണ്.
എൻജിൻ , ഇലക്ട്രോണിക്സ് , ബ്രേക്കിംഗ് , സസ്പെൻഷൻ എന്നിവ ആർ 15 ൻറെത് തന്നെ. പക്ഷേ ഇനി അടുത്ത ചോദ്യം വരുന്നത് വിലയാണ്. യമഹയുടെ എംടി 15 , ആർ 15 എന്നിവരെക്കാളും വില കുറവായിരിക്കും .
- കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്
- യമഹ ബൈക്ക് ൽ ഒന്നാമൻ എംടി 15
- സിഎഫ് മോട്ടോ യുടെ എംടി 450 ഇന്ത്യയിലേക്ക്
എന്നാണ് ഇന്റർനാഷണൽ മാർക്കറ്റിലെ വില വച്ച് നോക്കുമ്പോൾ മനസ്സിലാക്കുന്നത്. പുതിയ സ്ളാബ് അനുസരിച്ച് 1.6 ലക്ഷത്തിന് അടുത്തായിരിക്കും ഇവൻറെ വില വരാൻ സാധ്യത.
റോയൽ എൻഫീൽഡ് ഹണ്ടർ 350 ആയിരിക്കും പ്രധാന എതിരാളി. ഇനി യമഹ എംടി 15 ഇറക്കിയപ്പോൾ ചെയ്ത ബുദ്ധി ഇവിടെ ചെയ്യുമോ കാത്തിരുന്ന് കാണാം.
Leave a comment