ഇന്ത്യയിൽ വലിയ തിരിച്ചുവരവാണ് സ്വാർട്ട്പിലിൻ 401 ലൂടെ ഹസ്കി നടത്തിയിരിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒരുക്കിയ മോഡലിന് മികച്ച വിലയും ലൗഞ്ചിലെ പ്രധാന വിഷയമായിരുന്നു.
എന്നാൽ ഇപ്പോൾ ചെറിയ കല്ലുകടിയിലാണ് സ്വാർട്ട്പിലിൻ 401 ബുക്ക് ചെയ്തവർ നിൽക്കുന്നത്. ലോഞ്ച് സമയത്ത് പിരെല്ലി ടൈറുകളാണ് ഉണ്ടായിരുന്നത് എങ്കിൽ. ഡെലിവെറിയിൽ അത് അപ്പോളോ ആയി
എന്നാണ് പല കസ്റ്റമേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പിരെല്ലിയുടെ സ്കോര്പിയോൺ റാലി എസ് ട്ടി ആർ മാറി. വില കുറവുള്ള അപ്പോളോ ട്രംപ്ലർ എക്സ് ആർ വന്നെങ്കിലും വിലയിൽ കുറവൊന്നും ഉണ്ടായിട്ടില്ല.
ഒപ്പം ഈ ടയർ മാറ്റത്തിനുള്ള കാരണമായി പറയപ്പെടുന്നത്, സപ്ലൈ ചെയിനിൽ വന്ന പ്രേശ്നമാണ്. ഇത് ഉടനെ തന്നെ പരിഹരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഒപ്പം പ്രമുഖ ഷോപ്പിങ് സൈറ്റുകളായ –
ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിൽ പിരെല്ലിയുടെ ഈ മോഡൽ ടയറുകൾ ലഭ്യമല്ല. പിരെല്ലിയുടെ ടൈറിൽ നിന്ന് അപ്പോളോയിലേക്ക് മാറുമ്പോൾ ഏകദേശം 15,000 മുകളിലാണ് വില വ്യത്യാസം വരുന്നത്.
Leave a comment