ഇന്ത്യയിൽ ഇപ്പോൾ കെടിഎമ്മിന് അത്ര നല്ല കാലമല്ല. ഇടക്കിടെ വരുന്ന വിലകയറ്റവും, പ്രതിച്ഛായയിൽ ഉണ്ടായ ഇടിവും കൊണ്ട് വലയുന്ന കെടിഎം നിരയിൽ. ആകെയുള്ള ആശ്വാസമാണ് കെടിഎം ഡ്യൂക്ക് 200.
2025 എഡിഷൻ എത്തുന്നതോടെ ഇപ്പോഴുള്ള വില്പനയും കുറയും എന്നാണ് തോന്നുന്നത്. അതിനുള്ള പ്രധാന കാരണം ഇപ്പോൾ വന്നിരിക്കുന്ന മാറ്റങ്ങളാണ്. ഡിസൈൻ പുത്തൻ തലമുറയിലേക്ക് അപ്ഡേറ്റ് –
ചെയ്തിട്ടില്ലെങ്കിലും. 2025 എഡിഷനിൽ 390 യുടെ ടി എഫ് ടി ഡിസ്‌പ്ലേയുമായാണ് സ്പോട്ട് ചെയ്തിരിക്കുന്നത്. പുത്തൻ 250 യിൽ എൽസിഡി മീറ്റർ കൺസോൾ ആണെന്ന് കൂടി ഓർക്കണം.
ടിഎഫ്ടി ഡിസ്പ്ലേ എത്തിയതിനാൽ ബ്ലൂറ്റുത്ത് കണക്റ്റിവിറ്റിയും എത്തുമെന്ന് ഉറപ്പാണ്. കാരണം നാവിഗേഷനായി സ്വിച്ച് ഗിയറിലും അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ഇതൊക്കെ പുതിയ –
അപ്‌ഡേഷൻ ആകുമ്പോൾ, കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് ബെല്ലി പാൻ എടുത്തു കളഞ്ഞിട്ടുമുണ്ട്. ഈ മാറ്റങ്ങൾ എത്തുന്നതോടെ വിലയിലും വർദ്ധന ഉണ്ടാകാം. ഇപ്പോൾ 1.99 ലക്ഷം ഉള്ള ഇവന് –
വില ഇനിയും കൂടിയാൽ 2 ലക്ഷത്തിന് മുകളിൽ പോകും. അതോടെ ഓൺ റോഡ് പ്രൈസിൽ വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്. അതോടെ കെടിഎം ഡ്യൂക്ക് 200 ൻറെ ഡിമാൻഡ് കുറയാൻ വഴിയുണ്ട്.
- കെടിഎം ഡ്യൂക്ക് 490 യുടെ പകരക്കാരൻ 690 വരുന്നു
- കെടിഎം ബിഗ് ബൈക്ക് റ്റു ഇന്ത്യ
- പ്രൈസ് കട്ട് നടത്തിയ ബൈക്കുകൾ
അല്ലെങ്കിൽ വില കുറക്കുന്ന കാലം ആയതിനാൽ. പുതിയ അപ്ഡേഷൻ വന്നാലും വില കൂടാതെ ഇരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. അധികം വൈകാതെ ഒഫീഷ്യൽ ലോഞ്ച് ഉണ്ടാകും.
Leave a comment