ബുധനാഴ്‌ച , 11 സെപ്റ്റംബർ 2024
Home International bike news സി എഫ് മോട്ടോക്ക് ചരിത്രനേട്ടം
International bike news

സി എഫ് മോട്ടോക്ക് ചരിത്രനേട്ടം

എൻ എസ് 400 ന് ഈ വഴിയിൽ പോക്കാമായിരുന്നു

cf moto 800 nk get red dot awards

ലോകത്തിലെ ഡിസൈനിലെ ഓസ്കാർ അവാർഡ് ആണ് റെഡ് ഡോട്ട് അവാർഡ്‌സ്. 2024 ൽ എം ട്ടി 09 ന് ലഭിച്ചത് നമ്മൾ അറിഞ്ഞു. എന്നാൽ ഈ അവാർഡ് ഒരാൾ കൂടി 2024 ൽ ലഭിച്ചിട്ടുണ്ട്.

സി എഫ് മോട്ടോയാണ് ആ കക്ഷി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ചൈനീസ് കമ്പനിക്ക് ഈ അവാർഡ് ലഭിക്കുന്നത്. ചൈനീസ് ബ്രാൻഡ് ആണെങ്കിലും സി എഫ് മോട്ടോക്ക് തങ്ങളുടെതായ ഒരു ഡിസൈൻ

ഡി എൻ എയുണ്ട്. അതിന് പ്രധാന കാരണം കെ ട്ടി എം ആണ്. ചൈനയിലെ കെ ട്ടി എമ്മിൻറെ പങ്കാളിയായ സി എഫ് മോട്ടോക്ക് ഡിസൈൻ ഒരുക്കുന്നത്. കെ ട്ടി എമ്മിന് ഡിസൈൻ ഒരുക്കുന്ന അതേ –

ഇന്റർനാഷണൽ കമ്പനിയായ കിസ്‌ക ഡിസൈൻ ഏജൻസിയാണ്. ഇവൻ മാത്രമല്ല പല ഡിസൈനുകളും സി എഫ് മോട്ടോയുടെ ശ്രദ്ധ ആകർഷിച്ചതാണ്. ഇന്ത്യയിൽ സി എഫ് മോട്ടോയുടെ 300 എൻ കെ, 650 എം ട്ടി, –

650 ജി ട്ടി, 650 എൻ കെ എന്നീ മോഡലുകൾ ലഭ്യമാണ്. ഇന്ത്യയിൽ ഇപ്പോൾ എയറിൽ നിൽക്കുന്ന എൻ എസ് 400 നും അവിടെ ഡിസൈൻ ചെയ്താൽ നന്നായേനെ അല്ലെ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കവാസാക്കി ഇസഡ് 900 മാറ്റത്തിന് ഒരുങ്ങുന്നു

ഇന്ത്യയിൽ നിന്ന് അല്ല, ഇന്റർനാഷണൽ മാർക്കറ്റിലും മികച്ച വില്പനയുള്ള കവാസാക്കി ഇസഡ് 900. 2017 ലാണ്...

ഹോണ്ട മോട്ടോര് കമ്പനി യുടെ കുഞ്ഞൻ ക്ലാസ്സിക്ക്

ലോകത്തിൽ എവിടെയും കാണാത്ത മോട്ടോർസൈക്കിൾ നിർമ്മിക്കുന്ന രാജ്യമാണ് ചൈന. അങ്ങനെ അത്യപൂർവമായ ഒരു ഹോണ്ട മോട്ടോര്...

സിബിആർ 250 ആർ ആർ ന് പുതിയ മാറ്റങ്ങൾ

ഇന്ത്യയിൽ എത്താഞ്ഞിട്ടും ഏറെ ആരാധകരുള്ള ബൈക്കാണ് സിബിആർ 250 ആർആർ. ട്വിൻ സിലിണ്ടറിലെ രാജാവായ 250...

സുസുക്കി യുടെ 4 സിലിണ്ടർ ലോകം

കവാസാക്കി ഒഴിച്ചുള്ള പ്രമുഖ ജപ്പാനീസ് ബ്രാൻഡുകൾ എല്ലാം തങ്ങളുടെ 4 സിലിണ്ടർ സൂപ്പർ സ്പോർട്ട് മോഡലുകളിൽ...