വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news കെ ട്ടി എം 390 എൻഡ്യൂറോയും വരുന്നു
Bike news

കെ ട്ടി എം 390 എൻഡ്യൂറോയും വരുന്നു

സാഹസിക നിരയിലേക്ക് പുതിയ ഒരാൾ കൂടി

KTM 390 Adventure-based enduro spotted in India
KTM 390 Adventure-based enduro spotted in India

ഓഫ് റോഡ് മോഡലുകൾ വില്പനയിൽ തിളങ്ങുമ്പോൾ ആ മാർക്കറ്റ് വലുതാക്കാൻ ഒരുങ്ങുകയാണ് കെ ട്ടി എം. 390 നിരയിൽ എൻഡ്യൂറോ കൂടി അണിയറയിൽ ഒരുങ്ങുന്നതായാണ് പുതിയ ചാര ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

എൻഡ്യൂറോ മോഡലിൻറെ വിശേഷങ്ങൾ നോക്കിയാൽ, 390 സാഹസികനെക്കാളും കൂടുതൽ ഓഫ് റോഡ് കഴിവുകളുമായാണ് ഇവൻ എത്തുന്നത്. സ്പോട്ട് ചെയ്ത മോഡലിലെ വിശേഷങ്ങളിലേക്ക് കടന്നാൽ

  • ഉയർന്നിരിക്കുന്ന മുൻ മഡ്ഗാർഡ്
  • ത്രികോണ ആകൃതിയിലുള്ള ഹെഡ്‍ലൈറ്റ് സെക്ഷൻ
  • നീളം കൂടിയ വീതി കുറഞ്ഞ സീറ്റ്
  • ടാങ്ക് പുതിയ 390 സാഹസികൻറെത് തന്നെ, അതുകൊണ്ട് ടാങ്കിലേക്ക് സീറ്റ് കേറിയിട്ടില്ല. അത് ഇത്തരം ബൈക്കുകളുടെ പ്രത്യകതയാണ്.
  • എന്നാൽ ടാങ്ക് ഷോൾഡർ കൂടുതൽ ഷാർപ്പ് ആയി ഡിസൈൻ ചെയ്തിട്ടുണ്ട്
  • 390 സാഹസികനെക്കാളും വീൽബേസിൽ വർദ്ധനയുണ്ട്
  • സസ്പെൻഷൻ വിഭാഗത്തിലും ഈ വർദ്ധന പ്രതീക്ഷിക്കാം
  • സ്പോക്ക് വീലോട് കൂടിയ 21 // 18 ഇഞ്ച് വീലുകൾ
  • ബാഷ് പ്ലേറ്റ്, റേഡിയേറ്റർ ഗാർഡ് എന്നിവ 390 യോട് ചേർന്ന് നിൽക്കുന്നു.

390 യെ അടിസ്ഥാനപ്പെടുത്തിയാണ് എത്തുന്നതെങ്കിലും ഇവന് ഗ്രാബ് റെയിൽ നൽകിയിട്ടില്ല. ടൈൽ സെക്ഷൻ 390 യുടേത് തന്നെ. ഇന്ത്യയിൽ എത്താൻ സാധ്യതയുള്ള ഇവന് ഭാരം, വില തുടങ്ങിയവ സാഹസികനെക്കാളും കുറവായിരിക്കും.

ലോഞ്ച് ഡേറ്റ് ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി സ്റ്റേ ട്യൂൺ…

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...