ശനിയാഴ്‌ച , 12 ഒക്ടോബർ 2024
Home International bike news കവാസാക്കിയുടെ ഭാവി പദ്ധതികൾ
International bike news

കവാസാക്കിയുടെ ഭാവി പദ്ധതികൾ

ഇലക്ട്രിക്ക് മുതൽ ഹൈഡ്രജൻ വരെ ഇന്ധനമാകുന്നു

kawasaki motorcycles run 3 fuel in future

ഇലക്ട്രിക്ക് വിപണി പിടിമുറുകുമ്പോൾ പരലുകൾ മുതൽ വമ്പൻ സ്രാവുകൾ വരെ ആ ഒഴുക്കിൽ ശക്തിയോടെ ഒഴുകാൻ ഒരുങ്ങുകയാണ്. ജാപ്പനീസ് ഇരുചക്ര ഭീന്മാരായ കവാസാക്കി തങ്ങളുടെ ഭാവി പദ്ധതികൾ വിശദീകരിക്കുകയാണ്.

അടുത്ത വർഷം തന്നെ തങ്ങളുടെ നേക്കഡ്, സ്പോർട്സ് നിരയായ ഇസഡ്, നിൻജ നിരയിൽ ഇലക്ട്രിക്ക് മോഡലുകൾ എത്തും. മോട്ടോർ സ്പെസിഫിക്കേഷൻ ഒന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും , 3 കെ ഡബിൾ യൂ എച്ച് സ്വാപ്പാബിൾ ബാറ്റെറിയുമായി എത്തുമെന്ന് ഒരു ക്ലൂ തന്നിട്ടുണ്ട്. പ്രൊഡക്ഷൻ റെഡി ആയി മോഡലുകൾ കൈയിലുണ്ട് എന്നാണ് കവാസാക്കി പറയുന്നത്. ഒപ്പം ഹൈ ഏൻഡ് മോഡലുകളിൽ വലിയ പരിക്ഷണങ്ങൾ ആണല്ലോ നടക്കുന്നത് എല്ലാ മോഡലുകളും നടത്തുന്നത്. കവാസാക്കിയുടെ വകയായി ആഡംബര കാറുകളിൽ കാണുന്ന തരത്തിലുള്ള ഓട്ടോ ഹൈ ബീം ഫങ്ഷനാണ് എത്തുന്നത്. അതും കവാസാക്കിയുടെ ടോപ് ഏൻഡ് സ്പോർട്സ് ടൂറെർ മോഡലായ എച്ച് 2 എസ് എക്സിലാകും ആദ്യം എത്തുന്നത്.

2023 ലെ കഥയിലെ ഹൈലൈറ്റുകൾ ഏതാണ്ട് അവസാനിക്കുമ്പോൾ 2024 ൽ പെട്രോളിനൊപ്പം ഇലക്ട്രിക്ക് മോട്ടോറുമായി പ്രവർത്തിക്കുന്ന ബൈക്കുകളുടെ വരവാണ്. മോട്ടോർസൈക്കിൾ തന്നെ സാഹചര്യമനുസരിച്ച് പെട്രോൾ , ഇലക്ട്രിക് മാറാനുള്ള കഴിവുണ്ടാകും. എന്നാൽ ഇലക്ട്രിക്ക്, ഹൈബ്രിഡ് മോഡലുകളെ അവതരിപ്പിക്കുന്നത്തിൻറെ ഇടയിൽ കവാസാക്കിയെ കവാസാക്കി ആക്കിയ പെട്രോൾ എൻജിനുകളെ കൈവിടാൻ ഒരുക്കമല്ല. ഒരു പട തന്നെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് അറിയിച്ചിരിക്കുന്നത് നമ്പറുകൾ കുറച്ച് വലുതാണ് ഏകദേശം 30 ഓളം മോഡലുകൾ 2025 ഓടെ വിപണിയിൽ എത്തിക്കാനാണ് ശ്രമം.

പെട്രോൾ, ഇലക്ട്രിക്ക്, പെട്രോൾ – ഇലക്ട്രിക്ക് കഴിഞ്ഞാൽ എത്തുന്നത് ഹൈഡ്രജൻ ഇന്ധനമാക്കിയ മോട്ടോർ സൈക്കിളുകളാകും എന്ന് നന്നായി അറിയുന്ന കവാസാക്കി ഇപ്പോൾ തന്നെ ട്ടയോട്ടയുമായി കൈകോർത്തിട്ടുണ്ട് ഹൈഡ്രജൻ പവറിൻറെ പിന്നിലുണ്ട്. പദ്ധതികൾ ശൈശവ ഘട്ടത്തിലാണ് കൺസെപ്റ്റ് മോഡലിന് അടുത്ത് എത്തിയെങ്കിലും ഹൈഡ്രജൻ പവറും പ്രാരംഭ ദിശയിൽ ആയതിനാൽ കുറച്ചധികം സമയം അതിന് വേണ്ടി കാത്തിരിക്കേണ്ടി വരുമെന്നാണ് കവാസാക്കി പറയുന്നത്. ഏതാണ്ട് 2030 ഓടെ മാത്രമായിരിക്കും ഹൈഡ്രജൻ കരുത്തിൽ മോട്ടോർ സൈക്കിൾ എത്തുന്നത്.

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഡബിൾയൂ 230 അമേരിക്കയിൽ

ഇന്ത്യയിൽ കവാസാക്കി 233 സിസിയിൽ സാഹസികനെ അവതരിപ്പിക്കാൻ ഒരുങ്ങി നില്കുകയാണ്. എന്നാൽ അതിന് മുൻപ് ഈ...

കെടിഎം ബൈക്ക്, 390 എസ്എംആർസി സ്പോട്ട് ചെയ്തു

2024 ഇഐസിഎംഎ യിൽ പുതുതായി 13 ഓളം മോഡലുകളാണ്. കെടിഎമ്മിൻറെതായി പുറത്ത് വരാൻ നില്കുന്നത്. അതിൽ...

യമഹ ആര് 1 ന് പകരക്കാരൻ ???

നമ്മുടെ കൂട്ടികാലത്ത് ചുമരിൽ ഒട്ടിച്ച സൂപ്പർ താരങ്ങളിൽ. പൊതുവായി കാണുന്ന ഒരു ബൈക്ക് ആണ് യമഹ...

യമഹ ആർ 1, ആർ 1 എം 2025 അവതരിപ്പിച്ചു

ലിറ്റർ ക്ലാസ്സ് ബൈക്കുകൾ വിടപറയുമ്പോൾ. ആഗോള തലത്തിൽ നിന്ന് യമഹ ആർ 1 നെയും പിൻവലിച്ചിരുന്നു....