സി ബി ആർ 250 ആറുമായി 250 നിരപിടിക്കാൻ വന്ന ഹോണ്ടക്ക് അത്ര മോശം വന്നില്ല എന്ന് വേണം കരുതാൻ. എന്നാൽ 250 നിരയിൽ പുതിയ ആളുകൾ എത്തിയതോടെ. കവാസാക്കി തങ്ങളുടെ നിൻജ 250 യെ
അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചു. സി ബി ആർ 250 യുടെ ചൂട് മാറുന്നതിന് മുൻപ് തന്നെ നിൻജ 300, 2012 ൽ കവാസാക്കി അവതരിപ്പിച്ചു. ഇസഡ് എക്സ് 10 ആറിൻറെ രൂപത്തിനൊപ്പം എൻജിൻ, സ്പെക് തുടങ്ങിയയിലെല്ലാം –
വൻ മാറ്റങ്ങൾ എത്തിയതോടെ നിൻജ 300 മാർക്കറ്റിൽ കൊടുക്കാറ്റായി. അതോടെ സിംഗിൾ സിലിണ്ടർ സി ബി ആർ 250 ആറിലും മാറ്റം വരുത്താൻ സമ്മർദം ഏറി. അതോടെ 250 ആറിന് നാളുകൾ എണ്ണപ്പെട്ടു.

വി എഫ് ആറിന് മികച്ച സ്റ്റാർട്ടിങ് കിട്ടിയെങ്കിലും, പുതുതായി എത്തിയ ടെക്നോളജി, ഭാര കൂടുതൽ തുടങ്ങിയവ വി എഫ് ആർ 1200 എഫിന് തിരിച്ചടിയായി. മാർക്കറ്റിൽ വലിയ സ്വാധിനമില്ലാത –
വി എഫ് ആറിനെ അടിസ്ഥാനപ്പെടുത്തി പുതിയ മോഡൽ അവതരിപ്പിക്കാൻ ഹോണ്ടക്കും താല്പര്യം ഇല്ലാതെ വന്നതോടെ. പുതിയ ചെറിയ മോഡലിന് കവാസാക്കി ചെയ്തത് പോലെ ലിറ്റർ ക്ലാസ്സിൽ നിന്ന് തന്നെ –
ചെറു മോഡലിനെ അവതരിപ്പിക്കാൻ ഹോണ്ടയും തീരുമാനിച്ചു. അങ്ങനെ സി ബി ആർ 1000 ആർ ആർ ഫയർ ബ്ലഡിനെ അടിസ്ഥപ്പെടുത്തി 2013 ൽ എത്തിയ താരമാണ് സി ബി ആർ 300 ആർ.

ഇതോടെ സി ബി ആർ 250 ആറിന് പിടിവീണു. പല വലിയ മാർക്കറ്റുകളിൽ നിന്നും 250 ആറിന് പകരക്കാരനായി സിബിആർ 300 ആർ അവതരിപ്പിച്ചു. അതോടെയാണ് 250 ആറിന് അപ്‌ഡേഷൻ എത്താതയത്.
ഇന്ത്യയിൽ 2011 ൽ 250 ആർ അവതരിപ്പിക്കുമ്പോൾ വലിയ എതിരാളികൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീടങ്ങോട്ട് കളി മാറിയപ്പോൾ 250 ആറിന് ഒരു മാറ്റവുമില്ലാതെയാണ് ഇന്ത്യയിൽ തുടർന്നത്.
- ദുരന്ത നായകൻ സി ബി ആർ 250 – എപ്പിസോഡ് 02
- സി ബി ആർ 250 ഹിസ്റ്ററി – എപ്പിസോഡ് 01
എന്നാൽ സി ബി ആർ 300 ആറിനെ അവതരിപ്പിക്കാമെന്ന് വിചാരിച്ചാൽ, 250 ആറിന് തന്നെ ഇന്ത്യയിൽ വില കൂടുതൽ ആയിരുന്നു. പിന്നെ 300 ആർ എത്തിയാൽ പറയേണ്ടതില്ലല്ലോ. ഒപ്പം 150 നിരയിലും സി ബി ആർ ഒരു കൈ നോക്കിയിരുന്നു.
Leave a comment