ഇന്ത്യയിൽ ഹീറോ എക്സ്പൾസ് എത്തുന്നതിന് മുൻപ് ഒരാൾ ഈ ഡി.എൻ.എ യിൽ ഉണ്ടായിരുന്നു. കാലത്തിന് മുൻപേ എത്തിയ ഹീറോ ഇംപൾസ് . 150 സിസി എഞ്ചിനുമായി എത്തിയ ഇവൻ അന്ന് വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല.
2014 ൽ പിൻവലിച്ച ഇംപൾസ് പുതിയ ഹൃദയവുമായി എത്തുകയാണ്. എക്സ്ട്രെയിം 160 യുടെ എൻജിനും . എക്സ്പൾസ് 210 നിൻറെ ഡിസൈനുമായാണ് വരവറിയിച്ചിരിക്കുകയാണ്.
സ്പോട്ട് ചെയ്ത മോഡലിൽ എയർ കൂൾഡ് എൻജിനാണ്. ടൈൽ സെക്ഷൻ 210 നിനോട് അടുത്ത് നിൽകുമ്പോൾ. ടാങ്ക് സെക്ഷനിൽ ചെറിയ മാറ്റമുണ്ട്. കൂടുതൽ കോംപാക്റ്റ് ഡിസൈനാകും പുത്തൻ മോഡലിൽ.
എക്സ്ട്രെയിം 160 യുടെ കരുത്തൻ എൻജിനിൽ നിന്ന്. വലിയ മാറ്റങ്ങൾ എക്സ്പൾസിൻറെ ഹൃദയത്തിന് ഉണ്ടാകും. 4 വാൽവ് എൻജിൻ തന്നെയാകും ഇവനിൽ എത്തുന്നത്. ഹീറോ ഇംപൾസ് ൻറെ കൂടുതൽ വിവരങ്ങൾ വഴിയെ അറിയാം.
Leave a comment