ഇന്ത്യയിൽ സാഹസികർക്ക് ഏറെ പ്രിയം ഉണ്ടെങ്കിലും അത് ഇപ്പോൾ സാഹസിക ടൂറിംഗ് എ ഡി വി ക്കളിൽ മാത്രം ഒതുങ്ങി നിൽക്കുക്കയാണ്. എന്നാൽ ഇന്റർനാഷണൽ മാർക്കറ്റിൽ ഇവിടെയുള്ളവരുടെ ചിലരുടെയെങ്കിലും ഓഫ്‌റോഡ് വേർഷൻ ലഭ്യമാണ്. ഈ വരിയിലേക്കാണ് 390 യുടെ പുതിയ ഹാർഡ് കോർ ഓഫ് റോഡ് മോഡലുകൾ എത്തുന്നതിൻറെ സൂചന നൽകി പുതിയ ചാര ചിത്രങ്ങൾ എത്തുന്നത്.
ആദ്യ മോഡൽ ആഡ്വഞ്ചുവർ 390 യുടെ ഹാർഡ് കോർ ഓഫ് റോഡ് താരമാണ്. ഓഫ് റോഡ് വേർഷൻ ആണെങ്കിൽ കൂടി കുറച്ചധികം മാറ്റങ്ങൾ പുത്തൻ മോഡലിന് കെ ട്ടി എം നൽകിയിട്ടുണ്ട്. വലിയ കുന്നും മലയും കയറേണ്ടതിനാൽ മുന്നിലെ മഡ്ഗാർഡാണ് വന്നിരിക്കുന്നത് സെമി ഫയറിങ്ങിൽ തൊട്ട് താഴെയാണ് സ്ഥാനമെങ്കിൽ, സെമി ഫയറിങ്ങിൽ തന്നെ വലിയ വിൻഡ്സ്‌ക്രീനോപ്പം ഡ്യൂവൽ എൽ ഇ ഡി ഹെഡ്‍ലൈറ്റ് ഡിസൈൻ പഴയ തലമുറ കെ ട്ടി എം ആഡ്വാഞ്ചുവർ താരങ്ങളെ ഓർമയിൽ എത്തിക്കുന്നു. ട്രാവൽ കൂടിയ സസ്പെൻഷൻ എത്തുന്നതിനൊപ്പം 21 ഇഞ്ച് സ്പോക്ക് വീലോട് കൂടിയ ഓഫ് റോഡ് ടയറുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം സ്വിങ് ആം, ഷാസി എന്നിവയിലും മാറ്റങ്ങളുണ്ട് ഇവൻ അഡ്വെഞ്ചുവർ റാലി എന്നാണ് പേര് വരാൻ സാധ്യതയെങ്കിൽ,
എൻഡ്യൂറോ മോഡലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഹാർഡ് കോർ ഓഫ് റോഡർ ആണ് കക്ഷി. സാഹസികന്മാരുടെ ഇടയിലെ നേക്കഡ് മോഡലാണ് ഇവൻ. കുറഞ്ഞ ബോഡി പാനലുക്കൾ, ഉയർന്നിരിക്കുന്ന മുൻ മഡ്ഗാർഡ്, വലിയ ഗ്രൗണ്ട് ക്ലീറൻസ്, സ്പോക്ക് വീലോട് കൂടിയ 19 ഇഞ്ച് ടയർ എന്നിങ്ങനെ നീളുന്നു വിശേഷങ്ങൾ എൻജിൻ പഴയതു തന്നെ എന്ന് ഇപ്പോൾ പറയാൻ പറ്റാത്ത അവ്സഥയാണ്. എന്നാൽ ചക്കൻ പ്ലാന്റിൽ ഉല്പാദനത്തിന് എത്തുന്ന ഇവൻ ഇന്ത്യൻ റോഡുകളിൽ എത്താൻ സാധ്യത കുറവാണ്.
Leave a comment