വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news സ്വര്ണ്ണ വില യുമായി ഡുക്കാറ്റി വീണ്ടും
Bike news

സ്വര്ണ്ണ വില യുമായി ഡുക്കാറ്റി വീണ്ടും

സ്ട്രീറ്റ് ഫൈറ്റർ വി 4 സുപ്രീം അവതരിപ്പിച്ചു

സ്വര്ണ്ണ വില യുമായി സ്ട്രീറ്റ് ഫൈറ്റർ വി4 സുപ്രീം ലിമിറ്റഡ് എഡിഷൻ - ducati streetfighter
സ്വര്ണ്ണ വില യുമായി സ്ട്രീറ്റ് ഫൈറ്റർ വി4 സുപ്രീം ലിമിറ്റഡ് എഡിഷൻ - ducati streetfighter

ഏറ്റവും മികച്ച പെർഫോമൻസ്, ഇലക്ട്രോണിക്സ്, ഡിസൈൻ എന്നിങ്ങനെ എല്ലാം ഒതിണങ്ങുന്ന ബ്രാൻഡാണ് ഡുക്കാറ്റി. അതുകൊണ്ട് തന്നെ സ്വര്ണ്ണ വില യാണ് ഡുക്കാറ്റിയുടെ ഓരോ മോഡലുകൾക്കും.

എന്നാൽ ഈ കോംബോയേക്കാളും വിലയാണ് ഡുക്കാറ്റിയുടെ ചില ലിമിറ്റഡ് എഡിഷനുകൾക്ക്. അങ്ങനെ ഒരു മോഡൽ കൂടി എത്തിയിരിക്കുകയാണ് സ്ട്രീറ്റ് ഫൈറ്റർ വി 4 സുപ്രീം. ഇത്തവണത്തെ കോംബോയെ കുറിച്ച് –

പറഞ്ഞാൽ. അമേരിക്കയിലെ ക്ലോത്തിങ് ബ്രാൻഡ് ആയ സുപ്രീം, വിഖ്യാത ഡിസൈനിങ് കമ്പനികളിൽ ഒന്നായ ഡ്രൂഡി പെർഫോമൻസ് എന്നിവർ ചേർന്നാണ്. ലിമിറ്റഡ് എഡിഷൻ സ്ട്രീറ്റ് ഫൈറ്ററിനെ ഒരുക്കുന്നത്.

സ്വര്ണ്ണ വില യുമായി സ്ട്രീറ്റ് ഫൈറ്റർ വി4 സുപ്രീം ലിമിറ്റഡ് എഡിഷൻ

സുപ്രീമിൻറെ കളർ തീം ആയ ചുവപ്പ്, വെളുപ്പ് കോമ്പൊയിലാണ്. ഡ്രൂഡി ഇവൻറെ പൈൻറ്റും ഗ്രാഫിക്‌സും ഒരുക്കിയിരിക്കുന്നത്. അലോയ് വീൽ, ടൈൽ സെക്ഷൻ, ടാങ്ക് എന്നിവിടങ്ങളിൽ സുപ്രീം ലോഗോ –

എന്നിവയാണ് സ്റ്റാൻഡേർഡ് വി 4 എസുമായുള്ള പ്രധാന മാറ്റം.

ഇനി മെയിൻ പാർട്ട്

വിലയിലേക്ക് കടന്നാൽ. സ്വര്ണ്ണ വില എന്ന് പറഞ്ഞാൽ ചെറുതായി പോകുമെന്നാണ് സംശയം. യൂ കെ യിൽ സ്ട്രീറ്റ് ഫൈറ്റർ വി4 എസിൻറെ വില വരുന്നത് 23,495/- പൗണ്ട് സ്റ്റെർലിങ് ( 24.86 ലക്ഷം ) ആണ്.

സുപ്രീം എഡിഷന് ആകട്ടെ 42,000 പൗണ്ട് സ്റ്റെർലിങ്ങോളം വരും ( 44.44 ലക്ഷം ). ഇനി മറ്റ് മോഡലുകളുടെ വില നോക്കിയാൽ പാനിഗാലെയിലെ ഭീകരനായ വി4 ആറിന് 38,995 ( 41.26 ലക്ഷം ) രൂപയാണ് വില വരുന്നത്.

വി4 ആറിൻറെ ഇന്ത്യയിലെ വില വരുന്നത് 69.99 ലക്ഷം രൂപയാണ്. ഇന്ത്യയിൽ ഇവൻ എത്താൻ വഴിയില്ല.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...