ഇന്ത്യയിൽ എല്ലായിടത്തും പോലെ വാഹന വിപണിയിലും വില കയറ്റം ആളിക്കത്തുകയാണ്. പുതുവർഷം പടിവാതിലിൽ നിൽകുമ്പോൾ നാലാം തവണയും വിലകൂട്ടുന്നതിന് തയ്യാറെടുക്കുകയാണ് ഇന്ത്യയിൽ ഏറ്റവും വലിയ ഇരുചക്ര നിർമാതാവായ ഹീറോ. ഹീറോ നിരയിൽ എല്ലാവർക്കും സെപ്റ്റംബറിൽ 1000 രൂപ വരെ കൂട്ടിയപ്പോൾ ഡിസംബർ 1 ന് കൂട്ടുന്നത് 1500 രൂപയുമാണ്. ബാക്കിയുള്ളവർ പതിനായിരങ്ങൾ കൂട്ടുമ്പോൾ അത്ര വലിയ വിലയല്ലല്ലോ എന്ന് തോന്നുമെങ്കിലും ഹീറോക്ക് വലിയ വില്പന നടക്കുന്നത് ചെറിയ മോഡലുകളിലാണ് അതുകൊണ്ട് തന്നെ ചെറിയ തുകയും ഹീറോയെ വലിയ രീതിയിൽ എഫക്റ്റ് ചെയുന്നുണ്ട്.
ഈ ഇടക്കിടെയുള്ള വിലകയ്യറ്റം വില്പനയെ ബാധിക്കാതിരിക്കാൻ ഹീറോ കുറച്ചു തന്ത്രങ്ങൾ കൂടി പയ്യറ്റുകയാണ്. അതിൽ ആദ്യത്തേത് പുതിയ ഫിനാൻസ് സ്കീമുക്കൾ അവതരിപ്പിക്കുകയാണ്. ഇൻട്രസ്റ്റ് ഡൌൺപേയ്മെൻറ്റ്, എന്നിവ കുറക്കുന്നതിലൂടെ കൂടുതൽ യൂണിറ്റുകൾ വില്പന നടത്താൻ കഴിയും എന്നാണ് ഹീറോയുടെ കണക്ക് കൂട്ടൽ , ഒപ്പം ഒരു ഓൺലൈൻ ലേലവും ഹീറോ മോട്ടോർകോർപ്പ് നടത്തുന്നുണ്ട്. അവിടെ 15 വർഷം പഴക്കമുള്ള ബൈക്കുകൾ വില്പനക്ക് വക്കുകയും വാങ്ങുകയും ചെയ്യാം.
പെട്രോൾ മോഡലുകളിൽ ഒന്നാമനായി നിൽക്കുന്ന ഹീറോ മോട്ടോകോർപ്പ് ഇലക്ട്രിക്കിലേക്ക് എത്തി കഴിഞ്ഞു. എന്നാൽ ഇവിടെയുള്ള സമീപനമല്ല വിദ ഷോറൂമിലുടെ ഹീറോ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
Leave a comment