ഇന്ത്യയിൽ ക്ലാസ്സിക് ജാവ ഇനി മുതൽ ജാവ 350. പേരിൽ മാത്രമല്ല കുറച്ചധികം മാറ്റങ്ങൾ പുത്തൻ മോഡലിൽ എത്തിയിട്ടുണ്ട്. ആദ്യം മാറ്റമില്ലാത്ത ഭാഗങ്ങൾ നോക്കിയാൽ ഡിസൈൻ, നിറങ്ങൾ, ഫീച്ചേഴ്‌സ് എന്നിവയിൽ മാറ്റമില്ല. ഇനി മാറ്റങ്ങളുടെ ലിസ്റ്റ് നോക്കാം.
ആദ്യം എൻജിൻ, ജാവ പേരാക്കിൽ കണ്ട അതേ എൻജിനാണ് ഇവനിലും ജീവൻ നൽകുന്നത്. പക്ഷേ മാറ്റങ്ങളുണ്ട്. കരുത്ത് കുറഞ്ഞതാണ് 350 യിൽ എത്തുന്നത് 334 സിസി, ലിക്വിഡ് കൂൾഡ് എൻജിന് 22.57 പി എസ് ( -7.35 പി എസ് ) കരുത്തും 28.1 എൻ എം ( -4.64 എൻ എം ) ടോർക്കും ഉല്പാദിപ്പിക്കും.
ഷാസിയിലും മാറ്റം വന്നതോടെ അളവുകളിലും കുറച്ചധികം വർദ്ധന ഉണ്ടായിട്ടുണ്ട്. ഒപ്പം ചില പോര്യ്മകളും നില്കത്തിയിട്ടുണ്ട്.
- സീറ്റ് ഹൈറ്റ് 765 ട്ടു 790 എം എം
- വീൽബേസ് 1,368 ട്ടു 1,449 എം എം,
- ഗ്രൗണ്ട് ക്ലീറൻസ് – 165 ട്ടു 178 എം എം.
- ഭാരം 172 ട്ടു 184 കെ ജി.
- ഒപ്പം പിൻ ടയർ സൈസ് 120 ട്ടു 130
- ഡ്യൂവൽ ചാനൽ എ ബി എസ് സ്റ്റാൻഡേർഡ് ആണ്.
ഈ വർദ്ധന കണ്ട് മുഖവും മനസ്സും തെളിയുമെങ്കിലും ഇനി വരുന്ന വർദ്ധന മുഖം ചുളിപ്പിക്കാൻ സാധ്യതയുണ്ട്. കാരണം അത് വിലയാണ്, 12,000/- രൂപ കൂടി. ഇപ്പോൾ 2.15 മുതലാണ് ഇവൻറെ വില ആരംഭിക്കുന്നത്.
പ്രധാന എതിരാളിയായ ക്ലാസ്സിക് 350 സിംഗിൾ ചാനൽ എ ബി എസിന് 1.93 ലക്ഷവും, ഡ്യൂവൽ ചാനൽ എ ബി എസിന് 2.03 ലക്ഷത്തിലാണ് വില ആരംഭിക്കുന്നത്.
Leave a comment